പൂച്ചാക്കല്‍ വൈറ്റിലശേരി വീട്ടില്‍ രാജേഷിനെയാണ് (42)ചേര്‍ത്തല അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി കെ.എം.വാണി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അധിക തടവും അനുഭവിക്കേണ്ടി വരും.
2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തൈക്കാട്ടുശേരി മണപ്പുറത്തിന് സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു രാജേഷ്. രാജേഷിന്റെ അടുക്കല്‍ ശാന്തിപ്പണി പഠിക്കാൻ വന്ന കുട്ടിക്ക് നേരെ ശാന്തിമഠത്തില്‍ വച്ച് രാത്രിയില്‍ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
എതിര്‍ത്തപ്പോള്‍ കുട്ടിയുടെ നെഞ്ചില്‍ അടിക്കുകയും ചുണ്ടില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ആറു വയസുകാരനെ മൂത്രമൊഴിപ്പിച്ച കിടത്താനായി ആ കുട്ടിയുടെ പിതാവ് എത്തിയപ്പോഴാണ് കരഞ്ഞു കൊണ്ടിരുന്ന ബാലനെ കണ്ടത്. തുടര്‍ന്ന് വീട്ടില്‍ എത്തിക്കുകയായിരുന്നു. ഇടയ്ക്ക് ഉറക്കമുണര്‍ന്നപ്പോള്‍ പ്രതി നഗ്നനായി നില്‍ക്കുന്നത് കണ്ട ആറുവയസുകാരന്റെ മൊഴിയാണ് കേസില്‍ നിര്‍ണായക തെളിവായത്.