ഇതില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതൃത്വങ്ങളും ഉള്‍പ്പെടും. പലസ്തീനോടുള്ള അനുഭാവം എന്ന നിലയ്ക്കാണ് കേരളത്തിലും ഒരു വിഭാഗം ഹമാസിനെ പരിധിവിട്ട് ന്യായീകരിച്ചിരുന്നത്. എന്നാല്‍ ഹമാസ് കമാൻഡറുടെ പുതിയപ്രഖ്യാപനം പുറത്തു വന്നതോടെ തലയില്‍ മുണ്ടിട്ട് ഓടേണ്ട അവസ്ഥയിലാണ് എല്ലാവരും.
തുടക്കത്തിലെ മാത്രം ലക്ഷ്യമാണ് ഇസ്രയേലെന്നും ലോകമാകെ കൈപ്പിടിയിലൊതുക്കുകയാണ് തങ്ങളുടെ പൂര്‍ണ ലക്ഷ്യമെന്നും പ്രഖ്യാപിച്ചിരിക്കുന്നത് ഹമാസ് കമാൻഡറായ മഹ്മൂദ് അല്‍സഹറാണ്. വീഡിയോ സന്ദേശത്തിലൂടെയാണ് ഹമാസിന്റെ ലക്ഷ്യത്തെക്കുറിച്ച് മഹ്മൂദ് അല്‍സഹര്‍ വ്യക്തമാക്കിയതെന്നതും പ്രഖ്യാപനത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. ‘ഇസ്രയേല്‍ തങ്ങളുടെ ആദ്യലക്ഷ്യം മാത്രമാണ്. ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ മുഴുവൻ പുതിയ സംവിധാനത്തിന് കീഴില്‍ കൊണ്ടു വരിക എന്നതാണ് ആത്യന്തികമായ ലക്ഷ്യ’മെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
വീഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഹമാസിനെ ഭൂമുഖത്തു നിന്നു തന്നെ തുടച്ചുനീക്കുമെന്ന് ഇസ്രയേലും പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലെ സൈനിക നടപടി പൂര്‍ത്തിയാകുന്നതോടെ ഹമാസിന്റെ അന്ത്യവും പൂര്‍ണ്ണമാകുമെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. മുറിവേറ്റ മനസ്സുമായി ഗാസയില്‍ പ്രവേശിക്കുന്ന ഇസ്രയേല്‍ സൈന്യം അവിടെ എന്തൊക്കെ അവശേഷിപ്പിക്കും എന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്.