തൃശൂരില്‍ പദയാത്ര സംഘടിപ്പിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപി ഡൽഹിയിലെത്തിയത്.കുടുംബത്തോടൊപ്
സുരേഷ് ഗോപി വ്യക്തിപരമായി താല്‍പര്യമെടുത്ത് പ്രധാനമന്ത്രിയെ കാണുന്നതെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി നടത്തുന്ന ചര്‍ച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ പദയാത്ര കേരളത്തിലെ ബിജെപിക്ക് ഉണര്‍വേകി എന്നാണ് വിലയിരുത്തല്‍. കേന്ദ്ര നേതാക്കളില്‍ പലരുടെയും ശ്രദ്ധ തൃശൂരിലെ പദയാത്രയ്ക്ക് ലഭിച്ചിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൃശൂര്‍ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നുണ്ട്. പൊതു വിഷയങ്ങളില്‍ അടക്കം സുരേഷ് ഗോപി ജില്ലയില്‍ കേന്ദ്രീകരിച്ച് ഇടപെടുന്നുണ്ട്. പദയാത്ര അടക്കം ഇതിന്റെ ഭാഗമായാണ് നടത്തിയത്. കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപി നയിച്ച സഹകരണ സംരക്ഷണ പദയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിയിരുന്നു. ഗാന്ധിജയന്തി ദിനത്തില്‍ കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ നിന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പാര്‍ട്ടി പതാക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി മത്സരിക്കുന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. ഇത്തവണ തൃശൂര്‍ കയ്യിലൊതുക്കാനുള്ള രാഷ്ട്രീയ ആയുധമായി കരുവന്നൂര്‍ അടക്കമുള്ള വിഷയങ്ങളും ബിജെപിക്ക് മുന്നിലുണ്ട്.