മകന്റെ കൈപിടിച്ച് മഹിറാ മണ്ഡപത്തിലേക്ക്; ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് താരം
പാകിസ്താന് നടി മഹിറാ ഖാന്റെ വിവാഹചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ വൈറലായിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ബിസിനസ്സുകാരനായ സലിം കരീമുമായുള്ള മഹിറയുടെ വിവാഹം ഒക്ടോബര്‍ ഒന്നിനു കഴിഞ്ഞത്. മകനൊപ്പം വിവാഹവേദിയിലേക്കു കടന്നുവരുന്നതിന്റെ ചിത്രങ്ങളും മഹിറ പങ്കുവെച്ചിരുന്നു.
ആദ്യവിവാഹത്തില്‍ മഹിറയ്ക്കുണ്ടായ മകനാണ് അസ്ലാന്. മകനൊപ്പം വിവാഹവേദിയിലേക്ക് നടക്കുന്നതാണ് വീഡിയോയിലുള്ളത്. മകന്റെ കൈപിടിച്ച് വിവാഹവേദിയില്‍ ഇരിക്കുന്ന മഹിറയെയും വീഡിയോയില്‍ കാണാം.
പേസ്റ്റല്‍ ലെഹംഗയാണ് മുപ്പത്തിയെട്ടുകാരിയായ മഹിറ വിവാഹദിനത്തില്‍ ധരിച്ചത്. ബീഡ് വര്‍ക്കുകളും എംബ്രോയ്ഡറിയും നിറഞ്ഞ ഫുള്‍സ്ലീവ് ബ്ലൗസ് ലെഹംഗയുടെ മാറ്റുകൂട്ടി. കറുത്ത നിറത്തിലുള്ള ഷെര്‍വാണിയാണ് സലിം ധരിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
2017-ലാണ് മഹിറ പാകിസ്താനിലെ ടെലികോം കമ്പനി സി.ഇ.ഒ. ആയ സലിമിനെ പരിചയപ്പെടുന്നത്. 2019-ല്‍ ഇരുവരും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു.
View this post on Instagram
2007-ലാണ് മഹിറ പാക് നടനും സംവിധായകനുമായ അലി അസ്കരിയെ വിവാഹം കഴിക്കുന്നത്. 2009-ല്‍ ഇരുവര്‍ക്കും മകന് ജനിക്കുകയും ചെയ്തു. 2014-ല്‍ ഇരുവരും വിവാഹമോചിതരായി. നിരവധി പാക്ചിത്രങ്ങളിലും ടി.വി ഷോകളിലും വേഷമിട്ടിട്ടുള്ള മഹിറയുടെ ആദ്യ ഇന്ത്യന്‍ സിനിമ ഷാരൂഖ് ഖാനൊപ്പമുള്ള റായീസ് ആണ്.