CrimeNEWS

സിഗരറ്റിന്റെ ബാക്കിപ്പണം ചോദിച്ചു; കടക്കാരന് ബിജെപി നേതാവിന്റെ വക മര്‍ദ്ദനവും തെറി വിളിയും

ലഖ്‌നൗ: പണം ചോദിച്ച കടയുടമയെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി കൗണ്‍സിലറും അനുയായികളും. യു.പി കാണ്‍പൂരിലെ ചക്കേരിയില്‍ കട നടത്തുന്ന അജയ് റായ് ഗുപ്തയാണ് മര്‍ദ്ദനത്തിനിരയായത്.

കഴിഞ്ഞ ദിവസം രാത്രിയോടെ ബിജെപി കൗണ്‍സിലറായ ഭവാനി ശങ്കറും അനുയായികളും കടയില്‍ നിന്ന് സിഗരറ്റ് എടുത്തിരുന്നു. പണം കൊടുക്കാതെ വാഹനത്തില്‍ കയറാന്‍ പോയ ശങ്കറിനോട് കടയുടമ പണം ആവശ്യപ്പെട്ടു. മുപ്പത് രൂപ വിലയുളള സിഗരറ്റിന് 15 രൂപയാണ് കൗണ്‍സിലര്‍ നല്‍കിയത്. കടയുടമ ബാക്കി പണം ആവശ്യപ്പെട്ടതാണ് മര്‍ദ്ദനത്തിന് കാരണമായത്. തൊട്ടുപിന്നാലെ കൗണ്‍സിലര്‍ ഗുപ്ത കടയില്‍ കഞ്ചാവ് വില്‍ക്കുന്നെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

Signature-ad

കൗണ്‍സിലറും അനുയായികളും ചേര്‍ന്ന് ഗുപ്തയെ ക്രൂരമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തായത്. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ധാരണയില്‍ എത്തുകയും ചെയ്തു. സംഭവത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: