KeralaNEWS

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല മോഷണം ; മൂന്ന് സ്ത്രീകള്‍ പിടിയിൽ

പത്തനംതിട്ട:ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച്‌ ഓടിയ മൂന്ന് സ്ത്രീകള്‍ പിടിയില്‍. വള്ളസദ്യയ്‌ക്കെത്തിയ സ്ത്രീയുടെ മാല പൊട്ടിച്ചോടുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് മൂന്നംഗസംഘത്തെ പിടികൂടിയത്.

രണ്ടു പേർ ചേർന്നു സ്ത്രീയുടെ മാല പൊട്ടിച്ചെടുക്കുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയ്ക്ക് കൈമാറിയ ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. സ്ത്രീ ബഹളം വച്ചതോടെ  ഒരു ഓട്ടോ ഡ്രൈവര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Signature-ad

മൂവരേയും പൊലീസിന് കൈമാറി. പൊട്ടിച്ചെടുത്ത മാല പ്രതികളില്‍ നിന്ന് കണ്ടെടുത്തു.തമിഴ്നാട് സ്വദേശികളാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: