KeralaNEWS

ധനമന്ത്രിയുടെ സഹോദരന്‍ ധനലക്ഷ്മി ബാങ്കിന്റെ തലപ്പത്തേക്ക്

തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ ചെയർമാനായി ധനമന്ത്രിയുടെ സഹോദരന്‍.ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരന്‍ കെ.എന്‍. മധുസൂദനനാണ് (കലഞ്ഞൂര്‍ മധു) ബാങ്കിന്റെ പുതിയ ചെയര്‍മാന്‍.

മധുവിന്റെ നിയമനത്തിന് കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയത്.നിലവില്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായ കെ.എന്‍. മധുസൂദനനെ മൂന്ന് വര്‍ഷക്കാലാവധിയിലാണ് ഇടക്കാല ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്.

മധുവിനെ ചെയര്‍മാനായി നിയമിച്ച വാര്‍ത്ത പുറത്തുവന്നയുടന്‍ ഓഹരി വിപണിയില്‍ ധനലക്ഷ്മി ബാങ്കിന്റെ ഓഹരിവില കുത്തനെ ഉയര്‍ന്നു.

Signature-ad

1927ല്‍ 11000 രൂപ മൂലധനവും ഏഴ് ജീവനക്കാരുമായി തൃശൂരി‍ല്‍ ആരംഭിച്ച ചെറിയ ഒരു ധനകാര്യസ്ഥാപനമാണ് ഇന്ന് ഇന്ത്യയില്‍ 255 ശാഖകളുള്ള വന്‍ വൃക്ഷമായി പടര്‍ന്ന് പന്തലിച്ച ധനലക്ഷ്മി ബാങ്ക്.

Back to top button
error: