തൃശൂർ: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയില്‍ വടക്കഞ്ചേരി മേല്‍പ്പാലത്തിലെ ജോയന്റുകളില്‍ വീണ്ടും തകര്‍ച്ച.
തൃശ്ശൂര്‍ ദിശയിലേക്കുള്ള പാലത്തിലാണ് തകര്‍ച്ച. ഒരു ഭാഗത്ത് ടാറിങ് ഇളകി കുഴിയായ നിലയിലാണ്. തൃശ്ശൂര്‍ ദിശയിലേക്കുള്ള പാലത്തില്‍ മറ്റൊരു ജോയന്റില്‍ കോണ്‍ക്രീറ്റില്‍ വിള്ളല്‍ വീണിട്ടുണ്ട്.
2021-ല്‍ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നശേഷം എഴുപതോളം തവണയാണ് തകരാറിനെത്തുടര്‍ന്ന് ജോയന്റുകള് കുത്തിപ്പൊളിച്ച് നന്നാക്കിയത്. തൃശ്ശൂര്‍ എക്സ്പ്രസ് വേ ലിമിറ്റഡിനാണ് റോഡിന്റെ പരിപാലനച്ചുമതല.