KeralaNEWS

എല്ലാവർക്കും സൗജന്യ വൈഫൈ; 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: രണ്ടായിരം പൊതു ഇടങ്ങളില്‍ കൂടി ഇനി സൗജന്യ വൈഫൈ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകള്‍ ഒരുക്കുന്നത്.

ഇതിനായി 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി നല്‍കി. നിരവധി ബസ്‌ സ്റ്റാൻഡുകള്‍, ജില്ലാ ഭരണ കേന്ദ്രങ്ങള്‍, പഞ്ചായത്ത്‌ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, ലൈബ്രറികള്‍, പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍. സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Back to top button
error: