IndiaNEWS

വിടമാട്ടേൻ..! അരിക്കൊമ്ബൻ വീണ്ടും ജനവാസമേഖലയില്‍

ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ച അരിക്കൊമ്ബൻ വീണ്ടും ജനവാസ മേഖലയിലെത്തി. 25 കിലോമീറ്ററിലേറെ ദൂരം താണ്ടി മാഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്ബൻ എത്തിയത്.

2000ഓളം തൊഴിലാളികള്‍ ഉള്ള പ്രദേശമാണിത്. ആനയെ തുറന്നു വിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചുവെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചാരിച്ചത്.

അതേസമയം, അരിക്കൊമ്ബൻ ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത് കുതിരവട്ടിയിലാണ്. ഇതും സംരക്ഷിത വനമേഖല എന്നാണ് തമിഴ്നാട വനം വകുപ്പ് പറയുന്നത്. എന്നാല്‍ അരിക്കൊമ്ബൻ തിരിച്ച്‌ കേരളത്തിലേക്ക് വരാൻ സാധ്യത ഇല്ലെന്നും തമിഴ്നാട് വനം വകുപ്പ് പറയുന്നു. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശമായത് കൊണ്ട് കേരളത്തിലേക്കെത്താൻ സാധ്യതയില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.

Back to top button
error: