ബംഗ്ലാദേശിലെ തെക്ക് കിഴക്കന്‍ മേഖലയിലുള്ള മാധോപ്പൂര്‍ വനമേഖലയിൽ അധിവസിക്കുന്ന ആദിവാസിഗോത്രമാണ് ‘മണ്ടി’. വളരെ വിചിത്രവും,അമ്പരപ്പിക്കുന്നതു മായ ആചാരം ഇന്നും ഇവർക്കിടയിൽ നിലനില്‍ക്കുന്നു.
അതായത് സ്വന്തം മകളെ പിതാവിന് വിവാഹം കഴിക്കാം വ്യക്തമായിപ്പറഞ്ഞാൽ അമ്മയെപ്പോലെതന്നെ മകളും, അച്ഛന്റെ ഭാര്യയാകുന്നു.ഇവരില്‍ 90 ശതമാനവും ഇസ്ലാം മത വിശ്വാസികളാണ്.വളരെ ചെറുപ്രായത്തിൽ തന്നെ ഇവരുടെ വിവാഹം നടത്തുന്നു.ഗോത്ര പാരമ്പര്യവും, ഊരു മുഖ്യന്മാരുടെ ആജ്ഞയും അനുസരിക്കാതെ ഇവർക്ക് തരമില്ല.
മഹാരോഗങ്ങളും .ഭൂതപ്രേതശക്തികളുടെ ആക്രമണവും ഒഴിവാക്കാന്‍ സമൂഹത്തിലെ പെണ്‍കുട്ടികള്‍ ഇങ്ങനെ വിവാഹിതരാകണമെന്നതാണ് കല്‍പ്പന.
പിതാവിനെ വിവാഹം കഴിക്കണമെന്ന കല്‍പ്പന അംഗീകരിക്കാതെ ഓടിപ്പോകുന്ന പെണ്‍കുട്ടികള്‍ ചുവന്ന തെരുവുകളിലും, സാമൂഹ്യവിരുദ്ധരുടെ കൈയ്യിലുമായിരിക്കും ചെന്നു പെടുന്നത്. ഇത്തരത്തിൽ ചാടിപ്പോയ നിരവധി പേരെ സർക്കാർ തന്നെ മുൻകൈ എടുത്ത് തൊഴില്‍ അഭ്യസിപ്പിച്ച്, ധാക്കയിലെ ബ്യൂട്ടി പാര്‍ലറുകളിലും , വീടുകളിലുമൊക്കെ ഹോം നേഴ്സായും മറ്റും ജോലി തരപ്പെടുത്തി നല്‍കുന്നുണ്ട്.
പെണ്‍കുട്ടികളുടെ ക്ഷേമത്തിനും ,സുരക്ഷയ്ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍ സഹായത്തോടെ ഒരു സമിതി (ആച്ചിക് – മാച്ചിക്) ഇപ്പോള്‍ ഇവിടെ നിലവില്‍ വന്നിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇവരെ മുഖ്യധാരയിലെത്തിക്കാനും, പാരമ്പര്യ വാദികളെ ബോധവല്‍ക്കരിക്കാനും ഇനിയും വളരെ ദൂരം പോകേണ്ടിയിരിക്കുന്നു.