ചാലക്കുടി: അപകടത്തില്‍പ്പെട്ട യുവാവിന് കെ.എസ്.ആര്‍.ടി.സിയുടെ വിനോദയാത്രാ സംഘം രക്ഷകരായി. ഷോളയാറില്‍ റോഡരികില്‍ ബൈക്കില്‍ നിന്നും വീണുകിടന്ന യുവാവിനെ മലക്കപ്പാറ യാത്ര കഴിഞ്ഞ് എറണാകുളത്തേയ്ക്ക് പോകുന്ന ബസ് സംഘം രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇരുപതു വയസു തോന്നിക്കുന്ന യുവാവാണ് ബോധരഹിതനായി റോഡില്‍ കിടന്നത്. കണ്ടക്ടര്‍ പി.ബി. സിറാജുദ്ദീൻ, ഡ്രൈവര്‍ പി.എസ്. ലോകേഷ് എന്നിവര്‍ ചേര്‍ന്ന് വിനോദ യാത്രികരുടെ സഹായത്തോടെ ബസില്‍ കയറ്റി വാഴച്ചാലിലെത്തിച്ചു. ബൈക്കും തിരികെ എത്തിക്കുന്നതിന് ഏര്‍പ്പാടുണ്ടാക്കി.
രക്തം വാര്‍ന്ന് അവശനായ യുവാവിനെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയും രക്തത്തിന് വേണ്ട ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan