
കണ്ണൂർ:രാമന്തളി കക്കമ്ബാറയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു മുന്നില്‍ റീത്ത് വച്ചു. എൻ. പി.റെനീഷിന്‍റെ വീട്ടുവരാന്തയിലാണ് ഇന്നലെ രാവിലെ വാഴയിലയും മറ്റും കൊണ്ട് തീര്‍ത്ത റീത്ത് കണ്ടെത്തിയത്.
റെനീഷിന്‍റെ അച്ഛന്‍ മത്സ്യത്തൊഴിലാളിയായ ഗംഗാധരന്‍ രാവിലെ ജോലിക്ക് പോകാനായി വാതില്‍ തുറന്നപ്പോഴാണ് റീത്ത് കാണുന്നത്. “ബിജു ഏട്ടന്‍റെ കണക്ക് തീര്‍ക്കാന്‍ ബാക്കിയുണ്ട്. നിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു’എന്നെഴുതിയ കുറിപ്പോടുകൂടിയുള്ളതാണ് റീത്ത്.
കഴിഞ്ഞ മാസം 19ന് ഈ വീട്ടിലെ വളര്‍ത്തുനായയെ ആരോ വിഷംകൊടുത്തു കൊന്നിരുന്നു. ഇതിന് മുന്പ് വീടിനു നേരെ ബോംബാക്രമണം, കിണര്‍ മലിനമാക്കല്‍, മോട്ടോര്‍ നശിപ്പിക്കല്‍ എന്നിവയും നടന്നിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് റീത്ത് വച്ചതിന് പിന്നിലെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും സിപിഎം കുന്നരു ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് റീത്ത് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan