IndiaNEWS

തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചടി;എന്‍ഡിഎ സഖ്യത്തില്‍ നിന്നും പിന്‍മാറുന്നതായി എഐഎഡിഎംകെ

ചെന്നൈ:ലോക്‌സഭാ അടുത്തിരിക്കെ തമിഴ്നാട് എന്‍ഡിഎ സഖ്യത്തില്‍ നിന്നും എഐഎഡിഎംകെ പിന്‍മാറുന്നു.കള്ളങ്ങളും വിവാദങ്ങളും പടച്ചുവിട്ട് ആളാകാൻ ശ്രമിക്കുന്ന ബിജെപി അധ്യക്ഷൻ അണ്ണാമലൈയുമായി ഇനി ഒത്തുപോകാനാകില്ലെന്ന് എഐഎഡിഎംകെ അറിയിച്ചു.

ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും എഐഎഡിഎംകെ വക്താവ് പി ജയകുമാര്‍ പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ തുടര്‍ച്ചയായി തങ്ങളെ അപമാനിക്കുകയാണ്. ഇനി ഇത് സഹിക്കേണ്ട കാര്യം തങ്ങള്‍ക്കില്ല- പി ജയകുമാര്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവുായി അണ്ണാദുരൈക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നടത്തിയ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണ് എഐഎഡിഎംകെ കടുത്ത തീരുമാനത്തിലേക്ക് പോയത്.

Signature-ad

അണ്ണാമലൈയുടെ പദയാത്ര പണപ്പിരിവിനുവേണ്ടിയുള്ളതാണെന്നുംഎ ഐ എ ഡി എം കെയുടെ പിന്തുണയില്ലാതെ ബി ജെ പിക്ക് തമിഴ്‌നാട്ടില്‍ ജയിക്കാനാവില്ലെന്നും ഷണ്‍മുഖന്‍ പറഞ്ഞിരുന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ നേതാവ് അണ്ണാദുരൈ തമിഴ്‌നാട്ടില്‍നിന്ന് ദേശീയകക്ഷികളെ തുരത്തിയതാണെന്നും ബി ജെ പി നേതാവ് അണ്ണാമലൈ അണ്ണാദുരൈയെ അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷിയാണ് എന്ന കാര്യം ബി ജെ പി മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Back to top button
error: