CrimeNEWS

വീട് വാകയ്ക്ക് എടുത്തിട്ട് മൂന്ന് ദിവസം, പതിവില്ലാത്ത ആൾ വരവും പോക്കും, സംശയം തോന്നിയ നാട്ടുകാർ പോലീസിൽ അറിയിച്ചു; വാഴക്കുളത്ത് അനാശാസ്യം നടത്തിയ ആറംഗ സംഘം പിടിയിൽ

കൊച്ചി: എറണാകുളം  വാഴക്കുളത്ത് വീട് വാടകക്കെടുത്ത് അനാശാസ്യം നടത്തിയ ആറംഗ സംഘത്തെ പൊലീസ് പിടികൂടി.   വാഴക്കുളം ചവറ കോളനിക്ക് സമീപം വാടക വീട്ടിൽ അനാശാസ്യം നടത്തുകയായിരുന്ന സംഘമാണ് അറസ്റ്റിലായത്. മൂന്ന് സ്ത്രീകളടക്കം ആറ് പേരാണ് വാഴക്കുളം പൊലീസ് പിടികൂടിയത്. വാഴക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  പൊലീസ് വാടകവീട്ടിൽ പരിശോധന നടത്തിയത്.

കാട്ടാക്കാട പന്നിയോട് കോലാവുപാറ അഭിനാശ് ഭവനിൽ അഭിലാഷ് (44) ചടയമംഗലം ഇലവക്കോട് ഹിൽ വ്യൂവിൽ അബ്രാർ ( 30 ), കള്ളിയൂർ ചിത്തിര ഭവനിൽ റെജി ജോർജ് (37), തിരുവള്ളൂർ നക്കീരൻ സാലൈ ദേവി ശ്രീ (39,) ഒറ്റപ്പാലം പൊന്നാത്തുകുഴിയിൽ രംസിയ (28), ചെറുതോന്നി തടയമ്പാട് ചമ്പക്കുളത്ത് . സുജാത (51) എന്നിവരെയാണ് വാഴക്കുളം പോലീസ് ഇൻസ്പെക്ടർ കെ.എ.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്നുദിവസമായി വീട് വാടകയ്ക്ക് എടുത്ത് സംഘം പെൺവാണിഭം നടത്തി വരികയായിരുന്നു. വാടക വീട്ടിൽ പതിവില്ലാതെ ആളുകളുടെ വരവും പോക്കും കണ്ട് നാട്ടുകാരും സംശയം പൊലീസിനെ അറിയിച്ചിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ പി.എൻ. പ്രസാദ്, എ.എസ്.ഐ ജി.പി. സൈനബ, എസ്. സി.പി ഒ ജോബി ജോൺ, സി.പി.ഒ മാരായ കെ.എസ്.ശരത്, വിനീഷ് വിജയൻ, സാബു സാം ജോർജ്ജ് എന്നിവരും ഉണ്ടായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: