IndiaNEWS

കുട്ടികളുടെ യാത്രാനിരക്ക് ഉയര്‍ത്തി; ഏഴുവര്‍ഷത്തിനിടെ റെയില്‍വേക്ക് ലഭിച്ചത് 2,800 കോടി

ന്യൂഡൽഹി:കുട്ടികളുടെ യാത്രാനിരക്ക് ഉയര്‍ത്തിയതുവഴി ഏഴുവര്‍ഷത്തിനിടെ റെയില്‍വേക്ക് ലഭിച്ചത് 2,800 കോടിയിലേറെ രൂപയെന്ന് വിവരാവകാശ രേഖ.

2022-23 സാമ്ബത്തിക വര്‍ഷത്തില്‍ മാത്രം 560 കോടി രൂപ റെയില്‍വേക്ക് ഇതുവഴി ലഭിച്ചെന്നും സെന്‍റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷൻ, ചന്ദ്രശേഖര്‍ ഗൗര്‍ എന്നയാള്‍ക്ക് വിവരാവകാശ രേഖ പ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു.

അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് പ്രത്യേകം സീറ്റോ ബെര്‍ത്തോ വേണമെങ്കില്‍ പകുതി നിരക്കായിരുന്നു റെയില്‍വേ ഈടാക്കിയിരുന്നത്. ഇത് ഒഴിവാക്കി മുഴുവൻ തുകയും ഈടാക്കാൻ 2016ലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്.

Signature-ad

കോവിഡ് മഹമാരിയെത്തുടര്‍ന്ന് 2020-21 കാലത്താണ് തുക ലഭിക്കുന്നതില്‍ ഇടിവുണ്ടായത്. ആ വര്‍ഷം ലഭിച്ചത് 157 കോടി രൂപയായിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരത്തെ നല്‍കിയ ഇളവ് കോവിഡിന്‍റെ മറവില്‍ പിന്‍വലിച്ചതുവഴി കഴിഞ്ഞ സാമ്ബത്തിക വര്‍ഷം റെയില്‍വേക്ക് 2,242 കോടി രൂപയാണ് ലഭിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Back to top button
error: