IndiaNEWS

ഹണിമൂൺ കഴിഞ്ഞു; കാമുകനോടൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്ക് പോയ യുവതിക്ക് ഇന്ത്യയിൽ തിരിച്ചെത്തണമെന്ന്

ന്യൂഡല്‍ഹി: ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി അഞ്ജുവിന് ഇന്ത്യയിലേക്ക് തിരിച്ചെത്തണമെന്ന്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരിയായ അഞ്ജു ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് പാകിസ്താനിലേക്ക് പോയത്.
 നാട്ടിലുള്ള മക്കളെ കാണാത്തതിനാല്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അഞ്ജു എന്ന് പാകിസ്താനിലെ ഭര്‍ത്താവ് നസറുല്ല(29)  ആണ് അറിയിച്ചത്.പാക്കിസ്ഥാനിലേക്ക് കടന്ന് ജൂലൈ 25നു നസറുല്ലയെ അഞ്ജു വിവാഹം ചെയ്തിരുന്നു. പിന്നാലെ ഫാത്തിമ എന്ന് പേരും സ്വീകരിച്ചിരുന്നു.
വാഗ ബോര്‍ഡര്‍ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭര്‍ത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലുള്ള തന്റെ കുടുംബവീട്ടിൽ പോകുന്നെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍ നിന്നും പോയത്.
2019 മുതല്‍ സമൂഹമാധ്യമത്തിലൂടെയാണ് അഞ്ജു നസറുല്ലയെ പരിചയപ്പെടുന്നത്. ആ
പരിചയമാണ് അതിര്‍ത്തി കടന്നുള്ള വിവാഹത്തിലെത്തിയത്. എന്നാല്‍ അഞ്ജു പാകിസ്ഥാനില്‍ എത്തിയത് വിവാഹം കഴിക്കാനല്ലെന്നാണ് നസ്രുള്ളയുടെ കുടുംബം പറഞ്ഞിരുന്നത്. കൃത്യമായ രേഖകളുമായാണ് അഞ്ജു പാകിസ്ഥാനിലെത്തിയത്.തുടർന്ന് കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു.

Back to top button
error: