മലപ്പുറം:പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും എംപി നേരിൽ കണ്ടിരുന്നു.താമസിയാതെ ആദ്യത്തെ വന്ദേ ഭാരതിനും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി പറഞ്ഞു.അതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.