KeralaNEWS

വീട് തകര്‍ന്നുവീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: മലയിൻകീഴിൽ വീട് തകര്‍ന്നുവീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.അരുവാക്കോട് നടുത്തട്ട് മലവിള ബൈജു ഭവനില്‍ ബിനുവിന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത മഴയിൽ തകർന്നു വീണത്.

ബിനുവിന്റെ ഭാര്യ മീനയ്ക്ക് (45) ആണ് ഗുരുതര പരിക്കേറ്റത്. ഇവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവം നടക്കുന്ന സമയത്താണ് ഓട്ടോറിക്ഷ ഡ്രൈവറായ ബിനു എത്തുന്നത്. മക്കളായ വിനീഷും അനീഷും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Signature-ad

വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ചുവരുകളെല്ലാം പൊട്ടല്‍ വീണ് ഏത് സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മലയിൻകീഴ് ഗ്രാമപഞ്ചായത്തില്‍ മീന നല്‍കിയ അപേക്ഷ പരിഗണിച്ച്‌ ഗുണഭോക്ത ലിസ്റ്റില്‍ മീനയുടെ കുടുംബത്തിന്റെ പേര് ഉണ്ടായിരുന്നെങ്കിലും ലിസ്റ്റ് പുനഃപരിശോധനയില്‍ പുറത്തായെന്ന് ബിനു പരാതിപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: