28,000 സ്‌ക്വയര്‍ഫീറ്റില്‍ മൂന്നു നിലകളിലായി എറണാകുളം സൗത്തിലാണ് പാര്‍ത്ഥാസ് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും വലിയ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലൊന്നായിരുന്നു ഇത്.സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും എടുത്ത വായ്പാ കുടിശ്ശികയാണ് ജപ്തിയിലേക്ക് നയിച്ചത്. അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇപ്പോള്‍ പാര്‍ത്ഥാസിനെ ജപ്തിയിലൂടെ ഏറ്റെടുത്തിരിക്കുന്നത്.
60 വര്‍ഷമായി കൊച്ചിയിലെ എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പാര്‍ത്ഥാസ്. ജപ്തി നോട്ടീസ് നേരത്തെ നല്‍കിയിരുന്നെങ്കിലും വായ്പാ കുടിശ്ശിക നല്‍കാന്‍ കഴിയാതിരുന്നതിനാലാണ് നടപടി.
കേരളത്തിൽ എത്തിയ റെഡ്ഡിയാര്‍ കുടുംബത്തിന്റേതാണ് പാര്‍ത്ഥാസ്.പരേതനായ ലക്ഷ്മണ റെഡ്ഡിയാരും പരേതനായ ശ്രീനിവാസ റെഡ്ഡിയാരും ചേര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്ഥാപനത്തിന് അടിത്തറയിട്ടത്. അന്നുമുതല്‍ വ്യത്യസ്തമായി ശൈലിയിലും പാരമ്പര്യത്തിലും പാര്‍ത്ഥാസ് വേറിട്ടു നിന്നിരുന്നിരുന്നു.
പാര്‍ത്ഥാസിന്റെ വസ്ത്രങ്ങള്‍ക്കും ഏറെ ആരാധകരുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ ഫാഷന്‍ വസ്ത്രങ്ങള്‍ എന്നിവയെല്ലാം പാര്‍ത്ഥാസിന്റെ കലക്ഷനിൽ എന്നുമുണ്ടായിരുന്നു.തിരുവനന്തപുരത്തും കോട്ടയത്തും പാര്‍ത്ഥാസിന് ശാഖകളുണ്ട്