IndiaNEWS

ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു ; അമേത്തിയിലെ സഞ്ജയ് ഗാന്ധി ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍

ലക്നൗ:ചികിത്സാ പിഴവിനെ തുടര്‍ന്ന് അമേത്തിയിലെ സഞ്ജയ് ഗാന്ധി ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവിട്ട് യോഗി സര്‍ക്കാർ.സ്റ്റോണ്‍ ഓപ്പറേഷന് മുമ്ബ് അനസ്തേഷ്യ നല്‍കിയ ദിവ്യ ശുക്ല എന്ന രോഗിയാണ് മരിച്ചത്.

ഇവിടെ അഡ്മിറ്റായിരുന്ന എല്ലാ രോഗികളെയും മറ്റ് ആശുപത്രികളിലേയ്‌ക്ക് മാറ്റിയിട്ടുണ്ട് സുരക്ഷാ കാരണങ്ങളാല്‍ ആശുപത്രിയില്‍ പോലീസ് സേനയേയും വിന്യസിച്ചിട്ടുണ്ട്.

അതേസമയം ഒരു രോഗി മരണപ്പെട്ടതിന്റെ പേരില്‍ ആശുപത്രി ലൈസൻസ് സസ്പെൻഡ് ചെയ്ത നടപടി തെറ്റാണെന്ന് ബിജെപി നേതാക്കളായ മനേക ഗാന്ധിയും മകനായ വരുൺ ഗാന്ധിയും പറഞ്ഞു.
 യുപി കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായും സംഭവത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.തീരുമാനം മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും അജയ് റായ് പറഞ്ഞു.

Back to top button
error: