എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാത്തതെന്നും കോടതിയെ പൊലീസ് സ്റ്റേഷനാക്കുകയാണോ എന്നും സുപ്രിംകോടതി ചോദിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ ഹർജിക്കൊപ്പം ഈ ഹർജി പരിഗണിക്കാനും കോടതി വിസമ്മതിച്ചു.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു.”ചില കാര്യങ്ങള്‍ എതിര്‍ക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിര്‍ക്കാൻ കഴിയില്ല. നമ്മള്‍ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്,”എന്നാണ് അദ്ദേഹം പറഞ്ഞത്.
ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.ഉദയനിധിയുടെ സനാതന വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, തന്‍റെ പ്രസ്താവന പിന്‍വലിക്കാന്‍ വിസമ്മതിച്ച നേതാവ് സനാതന ധര്‍മത്തെക്കുറിച്ച് താൻ പറഞ്ഞ ഓരോ വാക്കുകളിലും ഉറച്ചുനില്‍ക്കുകയും ചെയ്തു. പരാമര്‍ശങ്ങളുടെ പേരില്‍ നിയമനടപടി നേരിടാൻ തയ്യാറാണെന്നും കോടതിയില്‍ പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.