KeralaNEWS

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ സാരി കുരുങ്ങി തലയടിച്ചു വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാസർകോട്:ഓടിക്കൊണ്ടിരുന്ന ബൈക്കിൽ സാരി കുരുങ്ങി തലയടിച്ചു വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാസർകോട് ജില്ലയിലെ മധൂർ സ്വദേശിനി സുമ(51) ആണ് മരിച്ചത്.
സൗമേശ്വര വില്ലേജിലെ പിലാരുവിലുള്ള കുടുംബ വസതിയിൽ വാർഷിക പൂജയിൽ പങ്കെടുത്ത ശേഷം സഹോദരനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കല്ലപ്പ് നാഗനകത്ത് RH 66 ന് സമീപമായിരുന്നു സംഭവം.
സുമയുടെ സാരി സ്‌കൂട്ടറിന്റെ ചക്രത്തിൽ കുടുങ്ങിയതാണ് അപകടത്തിന് കാരണം.മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: