KeralaNEWS

മകന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്തു;70 കാരനായ ചാലക്കുടി സ്വദേശിക്ക് 15 വർഷം കഠിനതടവ്

തൃശൂർ: മകന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സംഭവത്തിൽ എഴുപതുകാരന് 15 വർഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും ശിക്ഷ.

ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്‌പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് കേസ്.

 

Signature-ad

2019ലാണ് കേസിനാസ്പദമായ സംഭവം.വീട്ടിൽ ആരുമില്ലാത്ത സമയത്ത് പ്രതി മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പിന്നീട് പല തവണ ഇത് ആവർത്തിക്കുകയുമായിരുന്നു.സഹികെട്ട യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: