IndiaNEWS

ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം;  ഹിന്ദു മുന്നണി നേതാവ് അറസ്റ്റിൽ 

ചെന്നൈ: തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ ഹിന്ദു മുന്നണി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിഎംകെ ജില്ലാ നേതാവ് എ.സി മണി അരണി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ മഹേഷ് ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് പരാതി. മഹേഷിനെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറയുന്നു.

Signature-ad

ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, പ്രകോപനപരമായ പ്രസംഗം തുടങ്ങിയ കുറ്റങ്ങളാണ് മഹേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: