IndiaNEWS

ബറൗനി – ഇന്ത്യയിലെ വിത്യസ്തമായ റയിൽവെ സ്റ്റേഷൻ

ത് റയിൽവേ സ്റ്റേഷനിലും ഒന്നാം നമ്പർ പ്ലാറ്റ്ഫോം കാണും.ഒന്ന്, രണ്ട് എന്ന ക്രമത്തിലാണ് എവിടെ ചെന്നാലും പ്ലാറ്റ് ഫോമുകളുടെ കണക്കും.ഒന്നാം നമ്ബര്‍ പ്ലാറ്റ്‍ഫോമേ ഇല്ലാത്ത ഒരു റെയില്‍വേ സ്റ്റേഷനുണ്ടോ? അതേ, അങ്ങനെ ഒരു റെയില്‍വേ സ്റ്റേഷനുണ്ട്. നമ്മുടെ രാജ്യത്ത് തന്നെ –  ബറൗനി റെയില്‍വേ സ്റ്റേഷൻ.
ഇവിടെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‍ഫോമും തേടി പോയാല്‍ നിങ്ങള്‍ എവിടേയും എത്താൻ പോകുന്നില്ല. കാരണം അങ്ങനെ ഒരു പ്ലാറ്റ്‍ഫോം ഇല്ല എന്നത് തന്നെ. അത് മാത്രമല്ല, ഇവിടെ ഒരു പ്ലാറ്റ്‍ഫോമില്‍ നിന്നും മറ്റൊന്നിലേക്കുള്ള ദൂരം രണ്ട് കിലോമീറ്ററാണ്. ബിഹാറിലെ ബെഗുസരായ് ജില്ലയില്‍ ഗംഗാതീരത്താണ് ബറൗനി ഗ്രാമം. അവിടെയാണ് ഈ വ്യത്യസ്തമായ റെയില്‍വേ സ്റ്റേഷനുള്ളത്.

രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ റെയില്‍വേ ഹബ്ബുകളില്‍ ഒന്നാണ് ഇത്. ഈസ്റ്റ് സെൻട്രല്‍ റെയില്‍വേയിലെ ഒരു പ്രധാന സ്റ്റേഷൻ കൂടിയാണ് ബറൗനി. ഈ സ്റ്റേഷനില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളാണ് ഉള്ളത്. എന്നിട്ടും ഇവിടെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‍ഫോം ഇല്ല. ഇവിടെയുള്ള പ്ലാറ്റ്‍ഫോമുകളെ മുകളിലെ പ്ലാറ്റ്‍ഫോം, താഴത്തെ പ്ലാറ്റ്‍ഫോം എന്നിങ്ങനെയാണ് വിളിക്കുന്നത്. രണ്ട് ജംഗ്ഷനുകള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് പ്ലാറ്റ്‍ഫോമുകള്‍.

Signature-ad

1860 -ലാണ് ബെഗുസരായിലെ ഗധാര റെയില്‍വേ സ്റ്റേഷൻ സ്ഥാപിക്കുന്നത്. ഇതിനുശേഷം 1883 -ല്‍ ഗധാര സ്റ്റേഷൻ അടച്ചുപൂട്ടി. തുടര്‍ന്ന്, രണ്ടു കിലോമീറ്റര്‍ വടക്കായി ബറൗനി റെയില്‍വേ ജംഗ്ഷൻ നിര്‍മ്മിക്കുകയും ചെയ്തു. ബ്രിട്ടീഷ് കാലം തൊട്ട് തന്നെ ഈ സ്റ്റേഷന് ഒന്നാം നമ്ബര്‍ പ്ലാറ്റ്‍ഫോം ഇല്ല. എന്നാല്‍, അതിന് കൃത്യമായി എന്താണ് കാരണം എന്നത് ഇന്നും ആര്‍ക്കും അറിയില്ല.

Back to top button
error: