കണ്ണൂർ:പഴയങ്ങാടിയിൽ വഴിയാത്രക്കാരിയുടെ കാല്‍ ഫുട്പാത്തിലെ സ്ളാബിനിടയില്‍ കുടുങ്ങി.ഒരുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പഴയങ്ങാടി പൊലീസ് സ്റ്റേഷനു മുൻപിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കാലാണ് സ്ളാബിനടിയില്‍ കുടുങ്ങിയത്.
വേങ്ങര സ്വദേശിനി വി.കെ.വി.യമുനയുടെ കാലാണ് സ്ലാബിനിടയിലെ വിടവില്‍ കുടുങ്ങിപ്പോയത്. ഇതുകണ്ടുനിന്ന പൊലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് ഏറെ സമയത്തെ ശ്രമഫലമായി കാല്‍ ഊരിയെടുത്തത്. ഒരുമാസം മുൻപ് സമാനമായ രീതിയില്‍ പഴയങ്ങാടി ബസ്റ്റാൻഡിന് മുന്നില്‍ സ്ലാബിനടിയില്‍ ഒരു സ്ത്രീയുടെ കാല്‍ കുടുങ്ങിയിരുന്നു.