Month: September 2023
-
Kerala
നായ ബൈക്കിന് കുറുകെ ചാടി അപകടം; 12 വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
ആലപ്പുഴ: ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് അപകടത്തില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. പരുമല ഉഴത്തില്‍ കാഞ്ഞിരത്തിന്‍ മൂട്ടില്‍ മാത്യു കെ ആന്റണിയാണ് (37) മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മാത്യു കഴിഞ്ഞ 12 വര്‍ഷമായി അബോധാവസ്ഥയിലായിരുന്നു. ഫോട്ടോഗ്രാഫറായ മാത്യു പരുമലയില്‍ സ്റ്റുഡിയോ നടത്തിയിരുന്നു. 2011 നവംബര്‍ 19 ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോഴാണ് പാണ്ടനാട്ടില്‍ വച്ച് തെരുവുനായ മാത്യുവിന്റെ ബൈക്കിന് വട്ടം ചാടിയത്. അപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ മാത്യു അന്നു മുതല്‍ അബോധാവസ്ഥയിലായിരുന്നു. വിവിധ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചു. കുടുംബസ്വത്തായ 10 സെന്റ് സ്ഥലവും വീടും വിറ്റ് ശസ്ത്രക്രിയകള്‍ അടക്കം നടത്തിയിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ 4 വര്‍ഷമായി ആശുപത്രിയിലും വീട്ടിലുമായി മാറിമാറി കഴിയുകയായിരുന്നു.
Read More » -
Crime
പട്രോളിംഗിനിടെ പൊലീസിന് നേര്‍ക്ക് ആക്രമണം; എസ്ഐയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു
കാസര്‍കോട്: പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസുകാരെ അഞ്ചംഗ സംഘം ആക്രമിച്ചു. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മഞ്ചേശ്വരം എസ് പി അനൂപിനെയാണ് അക്രമി സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ എസ്ഐയുടെ വലതു കൈക്ക് പൊട്ടലുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടാണ് പൊലീസ് എത്തിയത്. ആളുകളോട് പിരിഞ്ഞു പോകാന്‍ പൊലീസ് നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് കൂട്ടാക്കാതിരുന്ന സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു. സംഘത്തിലെ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
Crime
ട്രെയിനില്‍ മദ്യപസംഘത്തിന്റെ മോശം പെരുമാറ്റം; യുവതി അപായച്ചങ്ങല വലിച്ചു
കണ്ണൂര്‍: നാഗര്‍കോവില്‍-മംഗളൂരു (16606) ഏറനാട് എക്‌സ്പ്രസില്‍ യുവതിക്കുനേരെ അതിക്രമം. ശല്യം സഹിക്കവയ്യാതെ യുവതി ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ന് വളപട്ടണത്തായിരുന്നു സംഭവം. മാട്ടൂല്‍ സൗത്ത് സ്വദേശികളായ ടി.ഫയാസ് (26), മുഹമ്മദ് ഷാഫി (36), സി.അബ്ദുള്‍ വാഹിദ് (35) എന്നിവര്‍ക്കെതിരെയാണ് റെയില്‍വേ പോലീസ് കേസെടുത്തത്. ട്രെയിനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കേസ്. ജനറല്‍ കോച്ചില്‍ മാഹിയില്‍നിന്ന് മദ്യപിച്ച് കയറിയ ഇവര്‍ യുവതിയോട് അപമര്യാദയായി സംസാരിക്കുകയായിരുന്നു. കണ്ണൂരിലെത്തുന്നതുവരെ മോശം പെരുമാറ്റം തുടര്‍ന്നു. പിന്നീട് കുറഞ്ഞു. എന്നാല്‍ വണ്ടി വളപട്ടണത്തെത്താറായപ്പോള്‍ വീണ്ടും ശല്യം വര്‍ധിച്ചു. തുടര്‍ന്ന് യുവതി അപായച്ചങ്ങല വലിച്ച് വണ്ടി നിര്‍ത്തുകയായിരുന്നു. മൂന്നുപേരെയും യാത്രക്കാര്‍ പിടിച്ചുവെച്ചു. വളപട്ടണം പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് മൂന്നുപേരെയും റെയില്‍വേ പോലീസിന് കൈമാറി. യുവതി പക്ഷേ, പരാതി നല്‍കിയില്ല.
Read More » -
Kerala
നിലവാരമില്ലാത്ത കോസ്റ്റ്യൂമിനെച്ചൊല്ലി മോഡലുകളുടെ പ്രതിഷേധം; പോലീസ് എത്തി ഫാഷന്‍ ഷോ നിര്‍ത്തിവയ്പ്പിച്ചു
കോഴിക്കോട്: സരോവരം ട്രേഡ് സെന്ററില്‍ ഫാഷന്‍ ഷോയ്ക്കിടെ പ്രതിഷേധം. കോസ്റ്റ്യൂമിന് നിലവാരമില്ലെന്നടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പ്രതിഷേധിച്ചത്. പങ്കെടുക്കാന്‍ വന്നവരും സംഘാടകരും തമ്മില്‍ തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെപ്പിച്ചു. ഫാഷന്‍ റൈസ് എന്ന പേരിലായിരുന്നു പരിപാടി സംഘടപ്പിച്ചിരുന്നത്. സമാപന ദിവസമായ ഞായറാഴ്ച ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും എന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്‍ട്രി ഫീസായി 6,000 രൂപയാണ് പങ്കെടുക്കാനെത്തിയവരില്‍ നിന്ന് സംഘാടകര്‍ വാങ്ങിയിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് മതിയായ സൗകര്യം സംഘാടകര്‍ ഒരുക്കിയല്ലെന്ന് പങ്കെടുക്കാനെത്തിയവര്‍ ആരോപിച്ചു. ഫുട്പാത്തില്‍ വില്‍ക്കുന്ന വില കുറഞ്ഞ വസ്ത്രമാണ് നല്‍കിയതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. 300 കുട്ടികള്‍ ഉള്‍പ്പെടെ 900ല്‍ ആധികം ആളുകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാഷന്‍ ഷോക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതിഷേധം കനത്തതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതിഷേധക്കാര്‍ക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷം പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെപ്പിക്കുകയായിരന്നു. ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഗ്ദാനം…
Read More » -
Crime
ഭാര്യയുമായി വഴക്കിടുന്നതിനിടെ ഇടപെട്ട സഹോദരനെയും അനന്തരവനെയും മുന്‍ സൈനികന്‍ വെടിവെച്ച് കൊന്നു
സാഗര്‍: ഭാര്യയുമായി വഴക്കിടുന്നതിനിടെ ഇടപെട്ട സഹോദരനെയും അനന്തരവനെയും മുന്‍ സൈനികന്‍ വെടിവെച്ച് കൊന്നു. മകള്‍ക്കു നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. പ്രതി രാംധർ തിവാരിയെ (50) പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. രാംധർ ഭാര്യ സന്ധ്യയുമായി വഴക്കിടുന്നതിനിടെ ജ്യേഷ്ഠൻ രാംമിലനും (62) അനന്തരവന്‍ അജ്ജുവും (36) ഇടപെട്ട് ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിച്ചു. ഉടന്‍ രാംധർ തോക്കെടുത്ത് ഇരുവര്‍ക്കും നേരെ വെടിവെയ്ക്കുകയായിരുന്നു. വീടിന് പുറത്തുവെച്ച് മകള്‍ വര്‍ഷയ്ക്ക് (24) നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. സാഗര്‍ ജില്ലയിലെ ലാലേപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജില്ലാ ആസ്ഥാനത്തു നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. ഗുരുതരമായി പരിക്കേറ്റ രാംമിലനെയും അജ്ജുവിനെയും ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും മരണം സംഭവിച്ചത്. വെടിവെപ്പില്‍ പരിക്കേറ്റ വര്‍ഷ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രാംധര്‍ തന്റെ കാറിലാണ് രക്ഷപ്പെട്ടത്. ഇയാളെ മണിക്കൂറുകൾക്കുള്ളില്‍ പിടികൂടിയെന്ന് സനോധ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആർ പി…
Read More » -
Kerala
വില കൂട്ടി മദ്യ വില്പന; രാജകുമാരി ബെവ്‌കോ ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്
ഇടുക്കി : രാജകുമാരി ബെവ്‌കോ ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ് നടത്തി. യഥാർത്ഥ വിലയിൽ കൂടുതൽ വിലയിടാക്കി മദ്യം വിറ്റതായി പരിശോധനയിൽ വ്യക്തമായി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബില്ല് നൽകാതെ മദ്യം വിറ്റു എന്നും കണ്ടെത്തിയിട്ടുണ്ട്. 110 രൂപ വിലയുള്ള ബിയറിന് 140 രൂപയാണ് ഈടാക്കിയിരുന്നത്. ഇത്തരത്തിൽ അനധികൃതമായി ഈടാക്കിയ പണം എത്രയാണെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്. കോട്ടയം വിജിലൻസ് യൂണിറ്റ് ആണ് പരിശോധന നടത്തുന്നത്.
Read More » -
Crime
സ്വകാര്യ ക്ലിനിക്കിൽ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പന്തിരാങ്കാവ് പാലാഴിയിൽ സ്വകാര്യ ക്ലിനിക്കിൽ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻബത്തേരി നെന്മേനി സ്വദേശിനി ഷഹല ബാനുവാണ് (21) മരിച്ചത്. പാലാഴി ഇക്ര കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ സഴ്സാണ്. ക്ലിനിക്കിന് മുകളിലെ താമസമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നെൻമേനി അരങ്ങാൽ ബഷീറിന്റെ മകളാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി.
Read More » -
Crime
പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 47കാരന് അഞ്ചു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും
കോഴിക്കോട്: പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 47കാരന് അഞ്ചു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. ചേമഞ്ചേരി പൂക്കാട് പന്തലവയല്‍കുനി വീട്ടില്‍ നിസാറിനെയാണ് (47) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി നിര്‍മാണം നടക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് കേസ്. ഇവിടെ നിന്ന് രക്ഷപെട്ട കുട്ടി മാതാവിനോട് കാര്യം പറയുകയും കുട്ടിയുടെ ബന്ധുക്കള്‍ പ്രതിയെ തടഞ്ഞു വച്ചു പൊലീസിനു കൈമാറുകയുമായിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്‌പെക്ടര്‍ കെ. സേതുമാധവനാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.
Read More » -
Kerala
ഏറ്റുമുട്ടലും അക്രമങ്ങളും പ്രദേശത്തിൻ്റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നു;വീട്ടമ്മമാര്‍ ഒന്നടങ്കം പോലീസ് സ്റ്റേഷനില്‍
തൃക്കരിപ്പൂർ:ഏറ്റുമുട്ടലും അക്രമങ്ങളും മൂലം പ്രദേശത്തിൻ്റെ സ്വസ്ഥത നഷ്ടപ്പെടുന്നതായി ആരോപിച്ച് വീട്ടമ്മമാര്‍ ഒന്നടങ്കം പോലീസ് സ്റ്റേഷനില്‍.കൈക്കോട്ടുകടവ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ചന്തേര പൊലീസ് സ്റ്റേഷനിലാണ് സ്ത്രീകള്‍ ഒന്നടങ്കം തടിച്ചു കൂടിയത്. സമാധാനത്തോടെ കഴിയുന്ന നാട്ടുകാര്‍ക്കിടയില്‍ ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സ്ത്രീകള്‍ ചന്തേര പൊലീസിനോട് പരാതിപ്പെട്ടു. നീതി ഉറപ്പാക്കാൻ പോലീസ് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതോടെയാണ് ഇവർ പിരിഞ്ഞുപോയത്. അടുത്തിടെ കൈക്കൊട്ടുകടവ് പ്രദേശത്തുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് വീട്ടമ്മമാര്‍ ഒന്നടങ്കം പോലീസ് സ്റ്റേഷനിലെത്തിയത്. കൈക്കൊട്ടുകടവ് ജമാഅത്ത് പ്രസിഡൻറ് എസ്. കുഞ്ഞഹമ്മദ്, വൈസ് പ്രസിഡൻറുമാരായ എം.എ.സി. കുഞ്ഞബ്ദുല്ല, എസ്. അബ്ദുറഹ്മാൻ, സെക്രട്ടറി എ.ബി. അബ്ദുല്ല, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തംഗം വി.പി. സുനീറ, കെ.വി.പി. റംല, എം.ടി.പി. സൈനബ, എം.ടി. റൈഹാനത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.
Read More » -
India
ജീവിക്കാൻ നിർവ്വാഹമില്ല; യു.പിയില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ സമരത്തിലേക്ക്
ലഖ്‌നോ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് കോര്‍പറേഷൻ (യു.പി.എസ്.ആര്‍.ടി.സി) ബസ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സമരത്തിലേക്ക്. ജീവനക്കാര്‍ ലഖ്‌നോവിലെ റീജണല്‍ മാനേജരുടെ ഓഫിസ് ഉപരോധിക്കുകയും തങ്ങള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന 25 ആവശ്യങ്ങള്‍ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സെപ്തംബര്‍ 27മുതൽ സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്നും ഏതെങ്കിലും തരത്തിൽ ബസുകള്‍ നിരത്തിലിറക്കിയാൽ തടയുമെന്നും മുന്നറിയിപ്പ് നല്‍കി. യു.പി സര്‍ക്കാര്‍ തങ്ങളെ ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് തൊഴിലാളി സംഘടനയായ ഉത്തര്‍പ്രദേശ് റോഡ്‌വേയ്‌സ് കര്‍മ്മചാരി സംഘിന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. ജീവനക്കാരുടെ ശമ്ബളം 14% വര്‍ധിപ്പിക്കുകയും വേതനം ഏകീകരിക്കുകയും വേണം. ജീവനക്കാര്‍ക്കെതിരായ വ്യവസ്ഥകള്‍ നീക്കം ചെയ്യുക, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, ജോലിനഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കുക എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മറ്റ് വകുപ്പുകളുമായുള്ള ശമ്ബള തുല്യത, ഇഎസ്‌ഐ, പിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍, തൊഴിലാളികളെ ആര്‍ബിട്രേഷൻ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുക, യൂണിയൻ ഭാരവാഹികളെയും പ്രവര്‍ത്തകരെയും ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക,…
Read More »