ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഎമ്മുമായി ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ലെന്ന് കെപിസിസി ജെനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രതിപക്ഷ ഐക്യ മുന്നണിയായ ‘ഇന്ത്യ’ തയാറെടുക്കുന്ന സാഹചര്യത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം.
സിപിഐഎമ്മുമായി ഒന്നിച്ച് മത്സരിക്കുന്നതിന് കേരളത്തിലെ കോൺഗ്രസുകാരാരും തയാറാകില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.പുതുപ്പള്ളിയില്‍ യുഡിഎഫിന് വിജയമുണ്ടാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
സര്‍ക്കാരിന്റെ ചെയ്തികള്‍ക്കും ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപങ്ങള്‍ക്കുമുള്ള മറുപടിയാവും പുതുപ്പള്ളിയിലെ ഓരോ വോട്ടുമെന്നും വേണുഗോപാല്‍ പറഞ്ഞു.