KeralaNEWS

ഏഴ് സ്ഥാനാര്‍ത്ഥികള്‍; 1,76,417 വോട്ടര്‍മാര്‍;പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്

കോട്ടയം:പുതുപ്പള്ളി നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.ഏഴ് സ്ഥാനാര്‍ത്ഥികളും 1,76,417 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്.

അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്), ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്), ലിജിൻ ലാല്‍ (ഭാരതീയ ജനതാ പാര്‍ട്ടി),ലൂക്ക് തോമസ് (ആം ആദ്മി പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ പി.കെ. ദേവദാസ് , ഷാജി സന്തോഷ് പുളിക്കല്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. ആകെ 1,76,417 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡറുകളും ഉള്‍പ്പെടുന്നു.

228 വോട്ടിംഗ് യന്ത്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ 19 വി.വി പാറ്റുകള്‍ കൂടി അധികമായി ഒരുക്കിവെച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് വോട്ടണ്ണെല്‍ നിശ്ചയിച്ചിരിക്കുന്നത്.

Signature-ad

ഉപതിരഞ്ഞെടുപ്പ് ദിവസം പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്ബളത്തൊടു കൂടി അവധിയും ലഭിക്കും.

Back to top button
error: