CrimeNEWS

ബസില്‍ മാല മോഷ്ടിക്കാന്‍ ശ്രമം; 2 പേര്‍ പിടിയില്‍

കൊച്ചി: കുമ്പളങ്ങി സ്വകാര്യ ബസില്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനികള്‍ പോലീസ് പിടിയിലായി. ചിന്ന സേലം സ്വദേശികളായ രഞ്ജിനി (45), മഹാലക്ഷ്മി (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം.

ഫോര്‍ട്ട് കൊച്ചി – കുമ്പളങ്ങി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ സഞ്ചരിക്കുകയായിരുന്ന പെരുമ്പടപ്പ് സ്വദേശിനിയുടെ 3 പവന്‍ വരുന്ന സ്വര്‍ണ മാലയാണ് പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കുമ്പളങ്ങി ഔട്ട് പോസ്റ്റ് എസ്‌ഐ: ആര്‍.ഹരികുമാറിന്റെ നേതൃത്വത്തിലെ പോലീസ് സംഘം പിടികൂടി.

Signature-ad

 

Back to top button
error: