IndiaNEWS

ഉത്തര്‍പ്രദേശിലെ മഥുരയില്‍ റെയില്‍വെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പാഞ്ഞുകയറി; ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി:ഉത്തര്‍പ്രദേശിലെ മഥുരയില്‍ റെയില്‍വെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പാഞ്ഞുകയറി.ചൊവ്വാഴ്ച രാത്രി
10:50 ന് ആയിരുന്നു സംഭവം.

ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വരികയായിരുന്ന ഇലക്‌ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) ട്രെയിനാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്.

 

Signature-ad

സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സംഭവം നടക്കുമ്ബോള്‍ എല്ലാ യാത്രക്കാരും ട്രെയിനില്‍ നിന്ന് ഇറങ്ങിയിരുന്നുവെന്നും അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മഥുര സ്റ്റേഷൻ ഡയറക്ടര്‍ എസ് കെ ശ്രീവാസ്തവ പറഞ്ഞു. അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാൻ റെയില്‍വെ ഉത്തരവിട്ടിട്ടുണ്ട്.

Back to top button
error: