കോഴിക്കോട്:നിപ മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസങ്ങള്‍ക്കും അവധി ബാധകമാണ്.
ജില്ലയില്‍ ഇന്നും നാളെയും അവധിയായിരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെപ്റ്റംബര്‍ 16-ഉം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 17 ഞായറാഴ്ച്ചയാണ്.
ജില്ലയിൽ വരുന്ന പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പൊതു പരിപാടികളും താത്കാലികമായി നിര്‍ത്തിവെക്കണമെന്നും ജില്ല കളക്ടര്‍ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.