
തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പികെ ബിജുവിന് കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ വക്കീൽ നോട്ടീസ്. തൃശൂരില എൽ ഡി എഫ് സഹകാരി യോഗത്തിൽ അപകീർത്തി പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ബിജുവിന് അനിൽ അക്കര നോട്ടീസയച്ചത്. പ്രസംഗത്തിന്‍റെ പേരിൽ പി കെ ബിജു പരസ്യമായി മാപ്പുപറയുകയും ഒരു ലക്ഷം രൂപാ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അടാട്ട് ബാങ്കിനെ വിഴുങ്ങിയെന്നും, അനിൽ അക്കര ലൈഫ് മിഷനിൽ വീട് മുടക്കി എന്നുമായിരുന്നു തൃശൂരില എൽ ഡി എഫ് സഹകാരി യോഗത്തിലെ പി കെ ബിജുവിന്‍റെ പരാമർശം.