LIFEMovie

‘ആർഡിഎക്സ്’ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; റൈറ്റ്സ് നേടിയത് വൻ തുകയ്ക്ക്

ത്തവണത്തെ ഓണം റിലീസുകളിൽ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ആർഡിഎക്സ്. കേന്ദ്ര കഥാപാത്രങ്ങളായ റോബർട്ട്, ഡോണി, സേവ്യർ എന്നതിൻറെ ചുരുക്കെഴുത്തായ ആർഡിഎക്സിൽ ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാർ. വേറിട്ട പ്രമേയങ്ങളുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയിട്ടുള്ള ബാനറായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ് ചിത്രത്തിൻറെ നിർമ്മാണം. ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം ഓഗസ്റ്റ് 25 നാണ് തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് ഒരു പുതിയ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഈ ചിത്രത്തിൻറെ ഡിജിറ്റൽ റൈറ്റ്സ് വിൽപ്പന ആയി എന്നതാണ് അത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് വൻ തുകയ്ക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുമെന്ന് കരുതപ്പെടുന്ന ചിത്രമാണിത്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളോട് കിട പിടിക്കുന്ന മാസ് ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും ചിത്രമെന്നാണ് ടീസർ നൽകിയിട്ടുള്ള പ്രതീക്ഷ. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആർജിഎക്സ് (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Signature-ad

എഡിറ്റർ ചമൻ ചാക്കോ, ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം സാം സി എസ്, വരികൾ മനു മൻജിത്, കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: