IndiaNEWS

എല്ലാവർക്കും തുല്യാവകാശം ക്ഷേത്രത്തിനടുത്ത് പള്ളി നിർമ്മിച്ചാൽ എന്താണ് പ്രശ്നമെന്ന് മദ്രാസ് ഹൈക്കോടതി; ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യൻ പള്ളി പണിയുന്നതിനെതിരായ ഹർജി തള്ളി

ചെന്നൈ: ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യൻ പള്ളി പണിയുന്നതിനെതിരായ ഹർജി കോടതി തള്ളി. തൂത്തുക്കുടിയിൽ ഊർകാത്ത സ്വാമി ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യൻ പള്ളി പണിയുന്നതിന് എതിരായിട്ടാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. പള്ളി പണിയുന്നതിൽ ഹർജിക്കാരന് എന്താണ് പ്രശ്നം എന്ന് ചോദിച്ചാണ് മദ്രാസ് ഹൈക്കോടതി ഹർജി തള്ളിയത്. അടുത്തടുത്ത് വ്യത്യസ്ത ആരാധനാലയങ്ങൾ ഉണ്ടായാൽ മതസൗഹാർദം ശക്‌തമാകുമെന്നും എല്ലാവർക്കും തുല്യാവകാശമുള്ള രാജ്യമെന്നും ഹൈക്കോടതി മധുര ബെഞ്ച് വ്യക്തമാക്കി.

തൂത്തുക്കുടിക്കടുത്ത് കായമൊഴി എന്ന പ്രദേശത്തിന്റെ വടക്ക് കിഴക്കൻ മേഖലയായ സുബ്രഹ്മണ്യ പുരത്താണ് ഊർ കാത്ത സ്വാമി ക്ഷേത്രം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ആരാധനാലയമാണ് ഇത്. തമിഴ് മാസമായ ആവണി മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം കൊണ്ടാടുന്നത്. ഇവിടെ മെയ് മാസത്തിൽ ഗുരു പൂജയും നടത്താറുണ്ട്. തൊട്ടടുത്തുള്ള ഏറെക്കാലമായി വിശ്വാസികൾ പല നാടുകളിൽ നിന്നെത്തുന്ന ക്ഷേത്രങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ കോടതി ഈ വാദങ്ങൾ പള്ളി നിർമ്മിക്കുന്നത് തടയാൻ തക്ക കാരണമായി വിലയിരുത്തിയില്ല. മറിച്ച് ഹർജിക്കാരനോട് ക്ഷേത്രത്തിനടുത്ത് പള്ളി നിർമ്മിച്ചാൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച് ഹർജി തള്ളുകയായിരുന്നു.

Back to top button
error: