KeralaNEWS

ഓണം പൊലിമയോടെ ആഘോഷിക്കാന്‍ വിഘ്‌നങ്ങളൊന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയോടെ തമിഴ്നാട്ടിൽ ഒരു ഗ്രാമം

തോവാളക്കാരുടെ ആരാധനാ മൂര്‍ത്തിയായ ചുടലമാടന്‍ സ്വാമിയുടെ  പൂജാവിഗ്രഹത്തിനരികില്‍ വിഘ്‌നേശ്വര വിഗ്രഹം ഇടം നേടിയിട്ട് ഒരു വര്‍ഷം മാത്രമേ ആകുന്നുള്ളൂ.കോവിഡും പ്രളയവും കവര്‍ന്ന നാലു വര്‍ഷക്കാലത്തിന് ശേഷം 2022 ചിങ്ങം ഒന്നു മുതലാണ് വിഘ്‌നേശ്വര വിഗ്രഹവും പൂഗ്രാമത്തിൽ ഇടം നേടിയത്.
ഓണം പൊലിമയോടെ ആഘോഷിക്കാന്‍ വിഘ്‌നങ്ങളൊന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് തോവാളയിലെ എല്ലാ പൂക്കടകളും ഇന്ന് തുറക്കുന്നത്.രാവിലെ വിഗ്രഹത്തിന് മുന്നില്‍ വിളക്ക് തെളിയിച്ച്‌ തൊഴുതു നില്‍ക്കുമ്ബോഴും എല്ലാവരുടെയും ചുണ്ടുകളിൽ നിന്നും ഉയരുന്നത് വിശ്വാസത്തിലന്തര്‍തീനമായ ഈ മന്ത്രങ്ങള്‍ മാത്രം!

ചിങ്ങം പിറന്നതോടെ തമിഴ്‌നാട്ടിലെ പൂക്കളുടെ ഗ്രാമമായ തോവാളയുമുണര്‍ന്നു കഴിഞ്ഞു.നാഗർകോവിലിൽ നിന്നും 15 കിലോമീറ്റര്‍ മാറി മയിലാടുംകുന്നിന്റെ താഴ്വരയിലെ പൂന്തോട്ടവും പൂച്ചന്തകളും പുലര്‍ച്ചെ മൂന്ന് മണി മുതല്‍ സജീവമാണ്.പൂവണിത്തെരുവില്‍ പത്തു ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തിന് കൊടിയേറി നില്‍ക്കുമ്ബോള്‍ , തോവാളക്കാരുടെ ആരാധനാ മൂര്‍ത്തിയായ ചുടലമാടന്‍ സ്വാമിയ്ക്കൊപ്പം പൂക്കടകളിൽ  വിഘ്‌നേശ്വര വിഗ്രഹവും ഇടം നേടിയിട്ടുണ്ട്.ഇരുവർക്കും എന്നും രാവിലെ പുഷ്പാഭിഷേകത്തോടെയാണ് കച്ചവടം ആരംഭിക്കുന്നത്.

മലയാളികളുടെ പൂക്കളമൊരുക്കാന്‍ മുന്‍ കാലങ്ങളിലൊക്കെ തമിഴ് നാടിനെയാണ് കൂടുതലും ആശ്രയിച്ചിരുന്നത്.എന്നാല്‍ കേരളത്തിലെ പൂവിപണി ലക്ഷ്യമിട്ട് തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ ചിലയിടങ്ങളില്‍ തുടക്കമിട്ട പൂകൃഷിയും വിപണിയും നേരിയ വെല്ലുവിളികള്‍ തോവളയിലെ പൂവിപണിയെ പ്രതികൂലമായി തഴുകി കടന്നുപോവുന്നുണ്ടെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ തന്നെ തോവാള ചന്ത സജീവമാവും.

Signature-ad

പൂവണിത്തെരുവ് റസി. അസാസിയേഷന്റെ കീഴില്‍ വരുന്ന പൂക്കടകളില്‍ രാവിലെ 3 മണിക്ക് ചുടലമാടന്‍ സ്വാമിയ്ക്ക് വിളക്ക് തെളിയിക്കുന്നതിനൊപ്പം, വിനായകനെയുും കറുകപ്പുല്‍ മാല ചാര്‍ത്തി ആരാധിയ്ക്കണമെന്നത് കൂട്ടായെടുത്ത തീരുമാനമായിരുന്നു.പ്രളയവും കോവിഡും ഉൾപ്പെടെ കേരളത്തിൽ ഒന്നിന് പിറകെ ഒന്നായി വന്ന വിഘ്നങ്ങൾക്കൊടുവിലായിരുന്നു തീരുമാനം.

തോവാളയിലെ കുമാരപുരം, കാവല്‍ തുറൈ, ചിദംബരപുരം, മാധവാലയം മേഖലകളില്‍ ഒരു മാസം മുൻപ് തന്നെ പുക്കള്‍ വിളവെടുപ്പിന് ഒരുങ്ങിയെങ്കിലും നിനച്ചിരിക്കാതെ എത്തിയ മഴ പൂകൃഷിക്കാരെ ആശങ്കയിലാക്കിയിരുന്നു.എന്നാൽ മറ്റ് വിഘ്നങ്ങൾ ഒന്നും സംഭവിക്കാതെ ആവണി മാസം പിറന്ന് മലയാളികളുടെ മനസ്സില്‍ ആഘോഷങ്ങളുടെ ആരവമുയര്‍ന്നതോടെ തോവാളയിലെ പൂവിപണിയ്ക്ക് ഉന്‍മേഷം പകര്‍ന്ന നിലയിലായി. ജെമന്തി, പിച്ചി, മുല്ല, വാടാമല്ലി തുടങ്ങി തോവാളയില്‍ വിരിയുന്ന പൂക്കള്‍ കൊണ്ടു മാത്രം മലയാളിയുടെ അത്തച്ചമയം പൂര്‍ണ്ണമാകില്ലന്ന് കണ്ട് ട്യൂബ് റോസ്, വെള്ള ജെമന്തി എന്നിവ ഹൊസൂരില്‍ നിന്നും മധുരയില്‍ നിന്ന് അരളിയും വരുത്തി വിലയിട്ടശേഷമാണ് തോവാളയിലെ ഓരോ പൂക്കളുടെയും അന്നത്തെ വില നിശ്ചയിക്കുന്നത്.

ചെറുതും വലുതുമായ അറുപതോളം കടകള്‍ അഞ്ഞൂറിലധികം വരുന്ന കൃഷിക്കാരും കച്ചവടക്കാരും കൂലിക്കാരും ഇടനിലക്കാരുമടങ്ങുന്ന, പൂവിനെ മാത്രമാശ്രയിച്ചു കഴിയുന്ന ഇവരുടെ പ്രാര്‍ത്ഥന ഇപ്പോള്‍ – വിപണി മാന്ദ്യവും വിഘ്‌നങ്ങളും വരുത്തരുതേ വിഷ്‌നേശ്വരാ എന്നു മാത്രമാണ്.ഒപ്പം ചുടലമാടന്‍ സ്വാമി കൂട്ടിനുണ്ടാവും എന്ന വിശ്വാസവും ഇവരെ മുന്നോട്ടു നയിക്കുന്നു.

Back to top button
error: