Month: August 2023
-
Kerala
മോഷ്ടാവിന്റേത് ആണെന്ന വ്യാജേന നിരപരാധിയുടെ ചിത്രം പൊലീസ് പ്രചരിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കോഴിക്കോട്: മോഷ്ടാവിന്റേത് ആണെന്ന വ്യാജേന നിരപരാധിയുടെ ചിത്രം പൊലീസ് പ്രചരിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഇക്കാര്യം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. ഫറോക്ക് സ്വദേശി ബഷീറിനാണ് ദുരനുഭവമുണ്ടായത്. പൊലീസ് ഒരു ശബ്ദ സന്ദേശത്തോടൊപ്പമാണ് ബഷീറിന്റെ ചിത്രം പുറത്തുവിട്ടത്. ഒരു ആക്രിക്കടയിൽ സാധനം വിൽക്കാനെത്തിയ താൻ എങ്ങനെയാണ് മോഷ്ടാവായതെന്ന് ബഷീറിന് അറിയില്ല. വിവാഹ പ്രായമെത്തിയ മക്കളുള്ള ബഷീറിന് ഇത് വലിയ നാണക്കേടായി. ഇതിനിടയിൽ അബദ്ധം തിരിച്ചറിഞ്ഞ പോലീസ് യഥാർത്ഥ പ്രതിയുടെ ചിത്രം പതിപ്പിച്ച് മറ്റൊരു നോട്ടീസ് ഇറക്കിയെങ്കിലും ബഷീറിന്റെ ചിത്രം ഇതിനോടകം സമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരം നേടി കഴിഞ്ഞിരുന്നു. തന്റെ ചിത്രം ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി വേണമെന്നാണ് ബഷീറിന്റെ ആവശ്യം. സെപ്റ്റംബർ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ. നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദ്യശ്യ മാധ്യമ റിപ്പോർട്ടിന്റെ…
Read More » -
Crime
കൊവിഡ് റിലീഫ് ഫണ്ടിൽനിന്നു യുവതി 3.1 കോടി തട്ടിയെടുത്തു; തുക ആഡംബര അപാർട്‍മെന്റ്, കാർ, പ്ലാസ്റ്റിക് സർജറി… റിയൽ എസ്റ്റേറ്റ് ബ്രോക്കറെ മൂന്നര വർഷത്തേക്ക് തടവിന് ശിക്ഷിച്ചു
മിയാമിയിലെ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറെ മൂന്നര വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. കൊവിഡ് റിലീഫ് ഫണ്ടിൽ നിന്നും 3.1 കോടി പറ്റിച്ചതാണ് കേസ്. തീർന്നില്ല, ആ തുക ആഡംബര അപാർട്‍മെന്റിനും ബെന്റ്ലിക്കും പ്ലാസ്റ്റിക് സർജറികൾക്കും വേണ്ടി അവൾ ചെലവഴിക്കുകയും ചെയ്തു. മൂന്ന് കുട്ടികളുടെ അമ്മയായ ഡാനിയേല റെൻഡൻ എന്ന സ്ത്രീയാണ് ഇങ്ങനെ ഒരു വൻതട്ടിപ്പ് നടത്തിയത്. എന്തായാലും ശിക്ഷ വിധിക്കുന്ന സമയത്ത് കോടതിയിൽ തന്റെ തെറ്റ് ഡാനിയേല സമ്മതിച്ചിട്ടുണ്ട്. തന്റെ അത്യാഗ്രഹം കൊണ്ടാണ് താൻ അങ്ങനെ ചെയ്തത് എന്നാണ് ഡാനിയേല കോടതിയിൽ പറഞ്ഞത്. ആ സമയത്ത് ഒരുപാട് പേർ ഇതുപോലെ കൊവിഡ് റിലീഫ് ഫണ്ട് മറ്റ് പല കാര്യങ്ങൾക്കും വേണ്ടി നേടിയെടുക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നും, അതുകൊണ്ടാണ് താനും അങ്ങനെ ഒരു കാര്യം ചെയ്തത് എന്നും ഡാനിയേല കോടതിയിൽ പറഞ്ഞത്രെ. അതുപോലെ, ‘തിരിഞ്ഞ് നോക്കുമ്പോൾ തനിക്ക് കുറ്റബോധമുണ്ട്. പലർക്കും കിട്ടേണ്ടിയിരുന്ന തുകയാണ് താൻ കൈക്കലാക്കിയത്. അത്യാഗ്രഹം കൊണ്ടാണ് എന്ന് പറഞ്ഞ് അതിനെ ന്യായീകരിക്കാൻ…
Read More » -
Kerala
ഒടുവിൽ നടപടി തുടങ്ങി; വീണക്കെതിരായ മാത്യു കുഴൽനാടന്റെ നികുതി വെട്ടിപ്പ് പരാതി ധനമന്ത്രി നികുതി സെക്രട്ടറിക്ക് കൈമാറി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്കെതിരെ മാത്യു കുഴൽനാടൻ നൽകിയ നികുതി വെട്ടിപ്പ് പരാതിയിൽ അന്വേഷണം നടത്തും. ‘പരിശോധിക്കുക’ എന്ന കുറിപ്പോടെ പരാതി ധനമന്ത്രി കെഎൻ ബാലഗോപാൽ നികുതി സെക്രട്ടറിക്ക് കൈമാറി. ജിഎസ്ടി കമ്മീഷണറേറ്റാകും അന്വേഷണം നടത്തുന്നത്. ശശിധരൻ കാർത്തിയുടെ സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണയുടെ കമ്പനിക്ക് കിട്ടിയ 1.72 കോടിക്ക് ഐജിഎസ്ടി അടച്ചോയെന്ന് പരിശോധിക്കണം എന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം. ഇത് കൂടാതെ, മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകൾ ഉണ്ടായിരുന്നതായും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു 1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക അതായത് 30.96 ലക്ഷം രൂപ ഐജിഎസ്ടി അടച്ചിട്ടില്ല എന്നതിനർഥം ഇത് പൊളിറ്റിക്കൽ ഫണ്ടിങ്ങാണ് എന്നാണ്. കേരളത്തിന് കിട്ടാനുള്ള ജിഎസ്ടി മുഴുവൻ പിടിച്ചെടുക്കുമെന്ന് പറഞ്ഞു ധനമന്ത്രി ഇഛാശക്തി ഉണ്ടെങ്കിൽ പണം വീണ്ടെടുക്കുകയാണ് ചെയ്യേണ്ടതെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു.
Read More » -
Crime
പോക്സോ കേസില്‍ ദില്ലി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറസ്റ്റില്‍; പെൺകുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ കൂട്ടുനിന്നതിന് ഭാര്യയും
ദില്ലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ദില്ലി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രമോദ് അറസ്റ്റിൽ. ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ നൽകി പീഡനം മൂടിവയ്ക്കാൻ ശ്രമിച്ചതിന് പ്രമോദിന്റെ ഭാര്യ സീമാ റാണിയെയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡപ്യൂട്ടി ഡയറക്ടറെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സസ്‌പെൻഡ് ചെയ്തിരുന്നു. പിതാവ് മരിച്ചശേഷം ഉദ്യോഗസ്ഥന്റെ സംരക്ഷണയിലായിരുന്ന പെൺകുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായതും ഗർഭിണിയായതും. പ്രതിയുടെ സുഹൃത്ത് കൂടിയായിരുന്നു പെൺകുട്ടിയുടെ പിതാവ്. 2020ലാണ് 14വയസുകാരിയായ പെൺകുട്ടിയുടെ സംരക്ഷണം പ്രമോദ് ഏറ്റെടുക്കുന്നത്. പിതാവിന്റെ മരണത്തിന് പിന്നാലെ രക്ഷകർതൃത്വം ഏറ്റെടുത്ത് പ്രമോദ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. 2020നും 2021നും ഇടയിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായതോടെ സീമ ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ നൽകി പീഡനം മൂടിവയ്ക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്ന്…
Read More » -
Kerala
‘ഐസക് സാറേ..അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാന്‍ വെപ്രാളപ്പെടാതെ..’ സിഎംആര്‍എല്‍ വിവാദത്തില്‍ തോമസ് ഐസകിന് മറുപടിയുമായി മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: സിഎംആർഎൽ വിവാദത്തിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസകിന് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. വിഷയത്തിൽ സിപിഐഎമ്മിന്റെ ന്യായീകരണം പച്ചക്കള്ളമെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടം. ഐജിഎസ്ടി കണക്കുകൾ ഉൾപ്പടെ പുറത്ത് കൊണ്ടുവന്നത് ഇതിന് വേണ്ടിയാണെന്നും വാദം ഇനിയും തുടരാമെന്നും തോമസ് ഐസക്കിനോട് മാത്യു കുഴൽനാടൻ പറഞ്ഞു. 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കിൽ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, അതുമല്ലെങ്കിൽ അഴിമതി പണം എന്നേ പറയാവൂയെന്നും കുഴൽനാടൻ പറഞ്ഞു. മാത്യു കുഴൽനാടന്റെ കുറിപ്പ് ”ഐസക് സാറേ..അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെ..എന്റെ ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് ( സംസ്ഥാനത്തിന്റെ നികുതി വരുമാനം നോക്കുമ്പോൾ 15 ലക്ഷം രൂപ എന്നത് കൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത് ക്ഷമിക്കണം ) വേണ്ടിയാണ് എന്ന് കരുതണ്ട.…
Read More » -
Business
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഒഴിവാക്കേണ്ട ചില തെറ്റുകളിതാ
വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണെങ്കിലും സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ. നിക്ഷേപകരുടെ പ്രായം, സാമ്പത്തിക നില, റിസ്‌ക് എടുക്കുവാനുള്ള താൽപര്യം തുടങ്ങിയവയെക്കുറിച്ച് കൃത്യമായ ധാരണയോടുകൂടി അനുയോജ്യമായ മ്യൂച്ച്വൽ ഫണ്ടുകൾ തെരഞ്ഞെടുക്കണം . സ്റ്റോക്കുകൾ, ബോണ്ടുകൾ സെക്യൂരിറ്റികൾ എന്നിങ്ങനെ വിവിധ നിക്ഷേപരീതികളുണ്ട്. വരുമാനത്തെ ബാധിക്കുന്ന പിഴവുകൾ ഒഴിവാക്കി ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്താൽ മ്യൂച്യുൽ ഫണ്ടുകളിലൂടെ നേട്ടം കൊയ്യാം. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഒഴിവാക്കേണ്ട ചില തെറ്റുകളിതാ വ്യക്തമായ പ്ലാനോ ലക്ഷ്യമോ ഇല്ലാതെ നിക്ഷേപിക്കരുത്: ഏതെങ്കിലും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, നിക്ഷേപകന് അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും, അവ എങ്ങനെ നേടുമെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാവണം. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാനും അബദ്ധങ്ങളൊഴവാക്കാനും ഇത് സഹായകരമാകും. ലക്ഷ്യങ്ങളും റിസ്ക് എടുക്കാനുള്ള ധൈര്യവും : നിക്ഷേപിക്കുന്നതിന് മുമ്പ്, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും, നിക്ഷേപത്തിൻമേലുള്ള അപകടസാധ്യത യെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. വരുമാനം ലഭ്യമാകുന്നതിനൊപ്പം, വ്യത്യസ്‌ത മ്യൂച്വൽ ഫണ്ടുകൾക്ക് വ്യത്യസ്‌ത…
Read More » -
LIFE
അനുഷ്‍ക ഷെട്ടി നായികയായി എത്തുന്ന ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ ട്രെയിലര്‍ പുറത്ത്
അനുഷ്‍ക ഷെട്ടിയുടെ വൻ തിരിച്ചുവരവ് ചിത്രമാകും എന്ന് പ്രതീക്ഷയുള്ളതാണ് ‘മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി’. മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യെന്ന ചിത്രം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതിനാലാണ്. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം പലതവണ റിലീസ് മാറ്റിവെച്ചതായിരുന്നു എന്നാൽ അനുഷ്‍ക ഷെട്ടിക്കും പ്രതീക്ഷയുള്ള ചിത്രം സെപ്‍തംബർ ഏഴിന് റിലീസ് ചെയ്യുമെന്നാണ് ഒടുവിൽ അറിയിച്ചത്. ചിത്രത്തിൽ നവീൻ പൊലിഷെട്ടിയാണ് നായകൻ. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’ യുവി ക്രിയേഷൻസാണ് നിർമിക്കുന്നത്. അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘നിശബ്‍ദം’ ആണ്. ഹേമന്ത് മധുകർ ആണ് അനുഷ്‍കയുടെ ചിത്രം ഒരുക്കിയത്. ‘സാക്ഷി’ എന്ന കഥാപാത്രത്തെ ‘നിശബ്‍ദമെന്ന’ ചിത്രത്തിൽ അവതരിപ്പിച്ച അനുഷ്‍ക ഷെട്ടിക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തിന്…
Read More » -
Kerala
ആൾമാറാട്ടവും ഹൈടെക് കോപ്പിയടിയും കണ്ടെത്തിയ സാഹചര്യത്തിൽ വിഎസ്എസ്‌സി ടെക്‌നിക്കൽ ബി പരീക്ഷ റദ്ദാക്കി; പുതിയ തീയതി പിന്നീട്
തിരുവനന്തപുരം: തട്ടിപ്പ് നടന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിഎസ്എസ്‌സി ടെക്‌നിക്കൽ ബി പരീക്ഷ റദ്ദാക്കി. ആൾമാറാട്ടവും ഹൈടെക് കോപ്പിയടിയും കണ്ടെത്തിയ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ റദ്ദാക്കാൻ പൊലിസ് റിപ്പോർട്ട് നൽകിയിരുന്നു. പരീക്ഷയുടെ പുതിയ തീയതി പിന്നീട് നടത്തുമെന്ന് വിഎസ്എസ്‌സി അധികൃതർ അറിയിച്ചു. വിഎസ്എസ്‌സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികള്‍ ഉത്തരേന്ത്യയിലെ വൻ പരീക്ഷ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് വ്യക്തമായി. ആള്‍മാറാട്ടവും ഹൈടെക് തട്ടിപ്പും നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ടെകനിക്കൽ- ബി തസ്തികയിലേക്കുള്ള പരീക്ഷയിലാണ് വൻ അട്ടിമറി ഉണ്ടായത്. സുനിൽ എന്ന പേരിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാനും സുമിത്ത് എന്ന പേരിൽ പരീക്ഷക്കെത്തിയ മനോജ് കുമാറുമാണ് ഇന്നലെ പിടിയിലായത്. ഈ സംഘത്തിലുള്ള മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ അമിത്ത് എന്നയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഇതോടെ ഇതുവരെ മൂന്ന് പേർ അറസ്റ്റിലായി. തിരുവനന്തപുരത്തെ 10 സെൻററുകളിൽ ഹരിയാനയിൽ നിന്ന് മാത്രം പരീക്ഷക്കെത്തിയത് 469 പേരായിരുന്നു. പിടിയിലാവർക്ക്…
Read More » -
Business
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന, സർക്കാർ വാഗ്ദാനം ചെയ്യുന്ന നാല് പെൻഷൻ പദ്ധതികൾ
മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്കാണ് രാജ്യത്തെ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല, പെൻഷൻ പ്ലാനുകൾ, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ, യാത്രാ കിഴിവുകൾ എന്നിവയുൾപ്പെടെ മുതിർന്ന പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് സർക്കാർ നിരവധി കിഴിവുകൾ നൽകുന്നുണ്ട്. റിട്ടയർമെന്റിനു ശേഷമുള്ള സാമ്പത്തിക ഭദ്രത പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നിരവധി പെൻഷൻ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. 2022-ലും 2023-ലും ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്കായുള്ള പദ്ധതികൾ ഇനിപ്പറയുന്നവയാണ്. നാഷണൽ പെൻഷൻ സിസ്റ്റം നാഷണൽ പെൻഷൻ സിസ്റ്റം എന്നത് ഇന്ത്യൻ പൗരന്മാർക്ക് പ്രായമാകുമ്പോൾ സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഒരു റിട്ടയർമെന്റ് സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ആണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി ഇന്ത്യയിലെ മുതിർന്ന വ്യക്തികൾക്ക് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ സ്കീമിന് കീഴിൽ പ്രതിമാസ പെൻഷൻ ലഭിക്കും. ബിപിഎൽ വിഭാഗത്തിൽ പെടുന്ന 60-79 വയസ് പ്രായമുള്ള…
Read More » -
Kerala
ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിന് പിതൃത്വ അവധി നിഷേധിക്കുന്നത് ഭരണഘടനാ അവകാശത്തിന്റെ ലംഘനമെന്ന് ഹൈക്കോടതി
ചെന്നൈ: ഭാര്യയുടെ പ്രസവത്തിന് ഭർത്താവിന് പിതൃത്വ അവധി നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് ചെന്നൈ ഹൈക്കോടതി. നവജാത ശിശുവിന്റെ അടിസ്ഥാന മനുഷ്യാവകാശമായി ഈ അവധിയെ കണക്കാക്കണം. പിതൃത്വ അവധി നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ജസ്റ്റിസ് വിക്ടോറിയ ഗൗരി അധ്യക്ഷയായ ബഞ്ചിന്റെ ഉത്തരവിൽ പറയുന്നു. തമിഴ്നാട് പൊലീസിലെ ഇൻസ്പെക്ടറായ ബി ശരവണൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. തമിഴ്നാട്ടിൽ പിതൃത്വ അവധി നൽകുന്നതിന് നിയമ നിർമാണം നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഐവിഎഫ് ചികിത്സയിലൂടെ ഗർഭിണിയായ തന്റെ ഭാര്യയെ പരിചരിക്കാനും പ്രസവ സമയത്ത് ശുശ്രൂഷ നൽകാനും വേണ്ടിയാണ് ശരവൺ അപേക്ഷ നൽകിയിരുന്നത്. ഇത് നിരസിച്ചതിനെ തുടർന്ന് അദ്ദേഹം അകാരണമായി ജോലിയിൽ നിന്ന് വിട്ടു നിന്നുവെന്ന് കാണിച്ച് നോട്ടീസ് നൽകുകയും പിന്നാലെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്താണ് അദ്ദേഹം കോടതിയെ സമീപിച്ചത്. “ഐവിഎഫ് ചികിത്സ തേടുന്ന സ്ത്രീകൾക്ക് പ്രസവ സമയത്തെ സങ്കീർണതകൾ ഒഴിവാക്കാൻ മികച്ച…
Read More »