Month: August 2023
-
Crime
തോട്ടകം ഷാപ്പിന് സമീപം യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിൽ
വൈക്കം: യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കാരിയിൽച്ചിറ വീട്ടിൽ കുട്ടു എന്ന് വിളിക്കുന്ന ആർഷിദ് മുരളി (19) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഈ മാസം ആറാം തീയതി വൈകിട്ട് 5:30 മണിയോടെ തോട്ടകം ഷാപ്പിന് സമീപം വച്ച് ഉദയനാപുരം സ്വദേശിയായ യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോവുകയും ചെയ്തിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വാഴുവേലിൽ വീട്ടിൽ അർജുനനെ പിടികൂടുകയും ചെയ്തിരുന്നു.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആർഷിദ് മുരളി പോലീസിന്റെ പിടിയിലാവുന്നത്. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രന്‍ നായര്‍ ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Kerala
ടൈലര്‍ മണിയെപ്പോലെ തുവ്വൂർ വിഷ്ണു; സോഷ്യല്‍ മീഡിയയിൽ വൻ അന്വേഷണങ്ങളും ചർച്ചകളും
കരുവാരക്കുണ്ട്: തുവ്വൂർ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവിന്റെ അച്ഛന്‍റെയും അറസ്റ്റ് ഇന്നത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു. മലപ്പുറം കരുവാരകുണ്ടിലെ കൃഷിഭവനില്‍ താല്‍കാലിക ജീവനക്കാരിയായ സുജിതയെ കഴിഞ്ഞ ഓഗസ്റ്റ് 11നാണ് കാണാതായത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനിൽ നിന്ന് ഇറങ്ങിയത്.അന്ന് വൈകിട്ട് ഫോൺ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.സുജിതയെ കണ്ടെത്തുന്നതില്‍ പൊലീസ് വീഴ്ച എന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. കരുവാരക്കുണ്ട് പൊലീസ് സുജിതയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അറിയിപ്പും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലാണ് വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായത് എന്നാണ് വിവരം. സുജിതയുടെ ഫോണ്‍ ലൊക്കേഷനും, അവസാനം സുജിതയെ കണ്ടത് വിഷ്ണുവിന്‍റെ വീട്ടിന് അടുത്താണെന്നതും…
Read More » -
Kerala
60 വയസു മുതല്‍ പ്രായമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം ആയിരം രൂപ
തിരുവനന്തപുരം:60 വയസു മുതല്‍ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി ആയിരം രൂപ.പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട 55,781 പേര്‍ക്കാണ് ഓണക്കാലത്ത് തുക ലഭിക്കുക. ഇതിനായി 5,57,81,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്.അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കോട്ടയം ജില്ലയിലെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ തുക ലഭിക്കില്ല. മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് കോട്ടയം ജില്ലയില്‍ ഉള്ളവര്‍ക്ക് തുക അനുവദിക്കും.
Read More » -
Kerala
യുവതിയെ കൊന്ന യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ വാര്‍ത്ത മുക്കുക, വിഡ്ഢിത്തം വിളമ്ബിയ ചാണ്ടി ഉമ്മനെ നൈസായി ഊരുക: മനോരമയുടെ വ്യാജവാർത്തക്ക് പിന്നിൽ
കോട്ടയം:പുതുപ്പള്ളി ബൈ ഇലക്ഷൻ നടക്കുന്നതിനാല്‍ ചാണ്ടി ഉമ്മനെയും കോണ്‍ഗ്രസിനെയും സഹായിക്കാനായി മനോരമയുടെ പിരിച്ചുവിടല്‍ വാര്‍ത്ത. പുതുപ്പള്ളി ബൈ ഇലക്ഷൻ സ്പെഷ്യലായി മനോരമ ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ്. കൈകൂപ്പി കരയുന്ന ജീവനക്കാരിയുടെ കളര്‍ ഫോട്ടോയും ഉണ്ട്. വാര്‍ത്ത വായിക്കുന്ന ആര്‍ക്കും പ്രയാസം തോന്നും. മാധ്യമങ്ങളിലൂടെ വാര്‍ത്തയിലെ ‘ വാര്‍ത്താ പ്രാധാന്യം ‘ തിരിച്ചറിഞ്ഞ വി ഡി സതീശൻ അടക്കമുള്ളവര്‍ പാഞ്ഞെത്തി താല്‍ക്കാലിക ജീവനക്കരിയെ ആശ്വസിപ്പിക്കുന്ന ലൈവ് . ആകെ ജഗപൊക..! രണ്ട് കാര്യങ്ങളാണ് മനോരമ ഇത് വഴി ലക്ഷ്യം വെച്ചത്.ഒന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളോട് വിഢിത്വം വിളമ്ബിയ ചാണ്ടി ഉമ്മനെ നൈസായി ഊരുക..! രണ്ട് മലപ്പുറം തുവ്വൂരില്‍ യുവതിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ച് ഇട്ട യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ വാര്‍ത്ത മുക്കുക…! ഇതില്‍ കൂടുതല്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കാം…! ‘ ഉമ്മൻ ചാണ്ടിയെ ‘ പുകഴ്ത്തിയ താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ച് വിട്ട കദനകഥയുടെ വാസ്തവം എന്താണ്..? പരിശോധനയുടെ ഭാഗമായി മുൻ നിശ്ചയിച്ച…
Read More » -
Kerala
തിരുച്ചിറപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
ചെങ്ങന്നൂർ:തിരുച്ചിറപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം.ബുധനൂര്‍,പെരിങ്ങിലിപ്പുറം കാട്ടിളയില്‍ വീട്ടില്‍ ശങ്കരൻ കുട്ടി – സുധ ദമ്ബതികളുടെ മകൻ അനുരാഗ് ശങ്കരൻകുട്ടി (29) ആണ് മരണപ്പെട്ടത്. തിരുച്ചിറപ്പള്ളിക്കു സമീപം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു വാഹനാപകടമുണ്ടായത്.മദ്രാസില്‍ സ്വകാര്യ കമ്ബനിയില്‍ ഉദ്യോഗസ്ഥനായിരുന്ന അനുരാഗ് ഓണം പ്രമാണിച്ച് നാട്ടിലേക്ക് ഇരു ചക്രവാഹനത്തില്‍ വരുമ്പോൾ പിന്നില്‍ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.
Read More » -
LIFE
ടവലുടുത്ത് നില്‍ക്കുന്നതും കിടക്കുന്നതുമായ ഫോട്ടോകള്‍ പങ്കുവച്ചു; സദാചാരവാദികൾ ഉണർന്നു! സ്വസ്തിക മുഖര്‍ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവും പരിഹാസവും
പ്രമുഖ ബംഗാളി അഭിനേത്രി സ്വസ്തിക മുഖര്‍ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവും പരിഹാസവും. ടവലുടുത്ത് നില്‍ക്കുന്ന ഫോട്ടോകള്‍ പങ്കുവച്ചതിന് പിന്നാലെയാണ് സ്വസ്തികയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയത്. തന്‍റെ ശരീരത്തിലെ സ്ട്രെച്ച് മാര്‍ക്കുകള്‍, പാടുകള്‍, പ്രായത്തിന്‍റേതായ വണ്ണം എന്നിവയെ എല്ലാം താൻ ഇഷ്ടപ്പെടുന്നു- അതിലൊന്നും തനിക്ക് യാതൊരു അഭിമാനക്കുറവുമില്ല എന്ന ശരീരത്തിന്‍റെ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടിയാണ് സ്വസ്തിക ടവലുടുത്ത ഫോട്ടോകള്‍ പങ്കുവച്ചത്. സ്തനങ്ങളുടെ സൈസിനെ കുറിച്ചും, മണിക്കൂറുകളോളം ബ്രാ ധരിച്ച് നില്‍ക്കുന്നതിന്‍റെ ഭാഗമായുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കിനെ കുറിച്ചും, ശരീരത്തില്‍ കാണുന്ന ചുണങ്ങ് പോലത്തെ പാടിനെ കുറിച്ചുമെല്ലാമാണ് സ്വസ്തിക കുറിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഫോട്ടോകള്‍ക്ക് താഴെ നിരവധി പേര്‍ നെഗറ്റീവ് കമന്‍റുകളുമായി എത്തുകയായിരുന്നു. പലരും സദാചാരവാദമാണ് നടത്തുന്നതെങ്കില്‍ പലര്‍ക്കും പ്രശ്നം ഇവരുടെ പ്രായവും ശരീരപ്രകൃതവുമെല്ലാമാണ്. ഇതിനിടെ ഒരു വിഭാഗം പേര്‍ സ്വസ്തികയ്ക്ക് പിന്തുണയും അറിയിക്കുന്നുണ്ട്. View this post on Instagram A post shared by Swastika…
Read More » -
Kerala
കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഓണക്കാല യാത്രകൾ
കോട്ടയം:ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഓണക്കാലത്തോടനുബന്ധിച്ച് വിനോദയാത്രകൾ സംഘടിപ്പിക്കുന്നു.യാത്രക്കാര്‍ക്ക് കോട്ടയം ഡിപ്പോയിലെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാം. അഞ്ചുരുളി ഏകദിന ഉല്ലാസ യാത്ര ആഗസ്റ്റ് 27ന്പുലര്‍ച്ചെ 5.30 ന് പുറപ്പെട്ട് ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍, കാല്‍വരി മൗണ്ട്, അഞ്ചുരുളി, വാഗമണ്‍ മൊട്ടക്കുന്ന്, പൈന്‍വാലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 9.30നു തിരികെ എത്തുന്നു. 580രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് ചാര്‍ജ്. മലക്കപ്പാറ ഏകദിന ഉല്ലാസയാത്ര 28ന് പുലര്‍ച്ചെ ആറിനു പുറപ്പെട്ട് രാത്രി 11നു തിരിച്ചെത്തും. തുമ്ബൂര്‍മുഴി, ആതിരപ്പള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ കണ്ടശേഷം 45 കിലോമീറ്റര്‍ വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്കപ്പാറയില്‍ എത്തി ഷോളയാര്‍ ഡാം വ്യൂ കാണാം. 720 രൂപയാണ് യാത്രാ നിരക്ക്.
Read More » -
Movie
ജയ് ഗണേഷ്! പുതിയ ചിത്രവുമായി ഉണ്ണി മുകുന്ദന്‍
ഒറ്റപ്പാലം: പുതിയ ചിത്രത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനവുമായി നടൻ ഉണ്ണി മുകുന്ദൻ.ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് തന്റെ പുതിയ ചിത്രം ഉണ്ണിമുകുന്ദൻ പ്രഖ്യാപിച്ചത്. ‘ജയ് ഗണേഷ്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം തീര്‍ത്തും അപ്രതീക്ഷിതമായി പുതിയ ചിത്രം പ്രഖ്യാപിച്ചത്.ഗണേശോത്സവ പരിപാടിക്കെത്തിയ നടൻ വേദിയില്‍ വച്ച് സംസാരിക്കുന്നതിനിടെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിക്കുകയായിരുന്നു. ഹൈന്ദവ വിശ്വാസങ്ങളെ മനഃപൂര്‍വ്വം അവഹേളിക്കുന്ന ഇടതുപക്ഷ സമീപനത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു ‘ജയ് ഗണേഷിന്റെ’ പ്രഖ്യാപനം ഉണ്ണി മുകുന്ദൻ നടത്തിയത്.ഗണപതി നിന്ദ നടത്തിയ സ്പീക്കര്‍ എഎൻ ഷംസീര്‍ ക്ഷമാപണം നടത്താൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകളും ബിജെപിയും പ്രതിഷേധമുയര്‍ത്തിയിരുന്നു.
Read More » -
Kerala
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നൂറ്റാറിന്റെ നിറവിലും വോട്ട് ചെയ്യാനുറച്ച് ശോശാമ്മ; ആദരമേകി കോട്ടയം ജില്ലാ കളക്ടർ
കോട്ടയം: “ഇത്തവണയും വോട്ട് ചെയ്യും. ഇതുവരെ വോട്ട് ചെയ്യാതിരുന്നിട്ടില്ല” 106 വയസുള്ള ശോശാമ്മ കുര്യാക്കോസ് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയോടു പറഞ്ഞു. ഉപതെരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ ശോശാമ്മ കുര്യാക്കോസിനെ ആദരിക്കാനായി മീനടം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ മാളിയേക്കൽ വീട്ടിലെത്തിയതായിരുന്നു കളക്ടർ. വോട്ട് ചെയ്യാൻ തുടങ്ങിയിട്ട് നാളിതുവരെ സമ്മതിദാനാവകാശം മുടക്കിയിട്ടില്ല ശോശാമ്മ. അഞ്ചുതലമുറ പിന്നിട്ട മാളിയേക്കൽ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ ശോശാമ്മ കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പു വരെ മീനടം എൽ.പി. സ്‌കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. വീടിനു തൊട്ടരികിലാണ് ബൂത്ത്. ശാരീരിക അവശതകളെത്തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വീട്ടിലിരുന്നുതന്നെ വോട്ടവകാശം രേഖപ്പെടുത്താവുന്ന 12ഡി പ്രകാരമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇത്തവണയും അതുതന്നെയാണ് പ്രയോജനപ്പെടുത്തുക. ശാരീരികവിഷമതകൾ മൂലം വീൽച്ചെയറിലാണ് ശോശാമ്മ. ഏതാനും നാൾമുമ്പ് വരെ പരസഹായത്തോടെ നടക്കുമായിരുന്നു. അടുത്തിടെയുണ്ടായ വീഴ്ചയേത്തുടർന്ന് മുഴുവൻസമയം വീൽചെയറിൽ തന്നെയാക്കി. എങ്കിലും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്ന പഴയകാര്യങ്ങൾ അടക്കമുള്ളവ ശോശാമ്മ ഓർമിച്ചെടുത്തു. അഭിനന്ദനം…
Read More » -
LIFE
സുരേഷ് തിരുവല്ലയുടെ നാലാമത് ചിത്രം കെട്ടുകാഴ്ച്ചയ്ക്ക് മൂകാംബിക സന്നിധിയിൽ തുടക്കം
കുടുംബ ബന്ധങ്ങളുടെ വിശാലവും സങ്കുചിതവുമായ അനുഭവതലങ്ങളെ ചിരിയുടെയും ചിന്തയുടെയും പിൻബലത്തിൽ കണ്ണിചേർത്ത് അവതരിപ്പിക്കുന്ന പുതിയ ചിത്രം കെട്ടുകാഴ്ച്ച സുരേഷ് തിരുവല്ല രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നു. സുരേഷ് തിരുവല്ല ഒരുക്കുന്ന നാലാമത് ചിത്രമാണ് കെട്ടുകാഴ്ച്ച. കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് തുടങ്ങിയവയായിരുന്നു മുൻകാല ചിത്രങ്ങൾ. പുതുമയുള്ള മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം തീർത്തുമൊരു ഫാമിലി എന്റർടെയ്നറായിരിക്കും. ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. പുതുമുഖം അർജുൻ വിജയ് ആണ് നായകൻ. സലിംകുമാർ , ഡോ.രജിത്കുമാർ, മുൻഷി രഞ്ജിത്, രാജ്‌മോഹൻ, എന്നിവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നു. ബാനർ – സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം – സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിജയൻ പള്ളിക്കര, ഛായാഗ്രഹണം – ഇന്ദ്രജിത്ത്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ – ഡി മുരളി, ഗാനരചന – ജയദാസ് ആറ്റുകാൽ, സുരേഷ്ബാബു നാരായൺ, സംഗീതം – രാജു വലിയശാല, സുരേഷ്ബാബു നാരായൺ, ആലാപനം –…
Read More »