MovieNEWS

ജയ് ഗണേഷ്! പുതിയ ചിത്രവുമായി ഉണ്ണി മുകുന്ദന്‍

ഒറ്റപ്പാലം: പുതിയ ചിത്രത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനവുമായി നടൻ ഉണ്ണി മുകുന്ദൻ.ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് തന്റെ പുതിയ ചിത്രം ഉണ്ണിമുകുന്ദൻ പ്രഖ്യാപിച്ചത്.‌

 ‘ജയ് ഗണേഷ്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച്‌ നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം തീര്‍ത്തും അപ്രതീക്ഷിതമായി പുതിയ ചിത്രം പ്രഖ്യാപിച്ചത്.ഗണേശോത്സവ പരിപാടിക്കെത്തിയ നടൻ വേദിയില്‍ വച്ച്‌ സംസാരിക്കുന്നതിനിടെ പുതിയ ചിത്രത്തെക്കുറിച്ച്‌ പ്രഖ്യാപിക്കുകയായിരുന്നു.

Signature-ad

ഹൈന്ദവ വിശ്വാസങ്ങളെ മനഃപൂര്‍വ്വം അവഹേളിക്കുന്ന ഇടതുപക്ഷ സമീപനത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു ‘ജയ് ഗണേഷിന്റെ’ പ്രഖ്യാപനം ഉണ്ണി മുകുന്ദൻ നടത്തിയത്.ഗണപതി നിന്ദ നടത്തിയ സ്പീക്കര്‍ എഎൻ ഷംസീര്‍ ക്ഷമാപണം നടത്താൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകളും ബിജെപിയും പ്രതിഷേധമുയര്‍ത്തിയിരുന്നു.

Back to top button
error: