KeralaNEWS

ടൈലര്‍ മണിയെപ്പോലെ തുവ്വൂർ വിഷ്ണു; സോഷ്യല്‍ മീഡിയയിൽ വൻ അന്വേഷണങ്ങളും ചർച്ചകളും

കരുവാരക്കുണ്ട്: തുവ്വൂർ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവിന്റെ അച്ഛന്‍റെയും അറസ്റ്റ് ഇന്നത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു. മലപ്പുറം കരുവാരകുണ്ടിലെ കൃഷിഭവനില്‍ താല്‍‌കാലിക ജീവനക്കാരിയായ സുജിതയെ കഴിഞ്ഞ ഓഗസ്റ്റ് 11നാണ് കാണാതായത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനിൽ നിന്ന് ഇറങ്ങിയത്.അന്ന് വൈകിട്ട് ഫോൺ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല.

തുടര്‍ന്ന് നാട്ടില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.സുജിതയെ കണ്ടെത്തുന്നതില്‍ പൊലീസ് വീഴ്ച എന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. കരുവാരക്കുണ്ട് പൊലീസ് സുജിതയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അറിയിപ്പും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

Signature-ad

ശാസ്ത്രീയമായ അന്വേഷണത്തിലാണ് വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായത് എന്നാണ് വിവരം. സുജിതയുടെ ഫോണ്‍ ലൊക്കേഷനും, അവസാനം സുജിതയെ കണ്ടത് വിഷ്ണുവിന്‍റെ വീട്ടിന് അടുത്താണെന്നതും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി.

തൊട്ടടുത്ത ദിവസം വിഷ്ണു തുവ്വൂരിൽ തന്നെയുള്ള സ്വർണക്കടയിൽ സ്വർണം വിൽക്കാനെത്തിയിരുന്നു. സുജിതയുടെ സ്വർണാഭരണങ്ങളാണ് വിറ്റതെന്നാണ് നിഗമനം ഇതെല്ലാം തെളിവായി. അതേ സമയം ഈ കേസിന്‍റെ വിവരങ്ങള്‍ വന്നതോടെ മുന്‍പ് ഇറങ്ങിയ മമ്മൂട്ടിയുടെ സിബിഐ ചിത്രത്തിലെ വില്ലനോട് രാഹുലിനെ താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

സേതുരാമയ്യര്‍ സിബിഐ എന്ന ചലച്ചിത്രത്തില്‍ കൊല നടത്തുന്നത് ടൈലര്‍ മണി എന്ന ജഗദീഷിന്‍റെ കഥാപാത്രമാണ്. ചിത്രത്തില്‍ കൊലപാതകം തെളിയിക്കാന്‍ വേണ്ടി നാട്ടില്‍ ആക്ഷന്‍ കമ്മിറ്റി അടക്കം ഉണ്ടാക്കുന്നത് ശരിക്കും കൊലപാതകിയായ ടൈലര്‍‌ മണിയാണ്. ഒപ്പം ടൈലര്‍ മണിയെ ഒടുക്കം കുടുക്കുന്നതും സ്വര്‍ണ്ണമാണ് എന്ന യാഥര്‍ച്ഛികതയും രണ്ട് കേസിലും ഉണ്ട്. എന്തായാലും വിഷ്ണുവും ടൈലര്‍ മണിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതേ സമയം കൃഷി ഭവന്റെ തൊട്ടടുത്ത് തന്നെയുള്ള പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. ഇരുവരും പരിചയക്കാരായിരുന്നു. എന്നാല്‍ സുജിതയെ കാണാതാവുന്ന ദിവസത്തിന് മുമ്പ് തന്നെ ഇയാള്‍ ഇവിടുത്തെ ജോലി രാജിവെച്ചു. ഐഎസ്ആര്‍ഒയില്‍ ജോലി കിട്ടിയെന്നായിരുന്നു ഇയാള്‍ നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.

ആഭരണം കവരാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. സുജിതയുടെ മൃതദേഹം പൂര്‍ണമായി പുറത്തെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം.

Back to top button
error: