പുതുപ്പള്ളി ബൈ ഇലക്ഷൻ സ്പെഷ്യലായി മനോരമ ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ്. കൈകൂപ്പി കരയുന്ന ജീവനക്കാരിയുടെ കളര്‍ ഫോട്ടോയും ഉണ്ട്. വാര്‍ത്ത വായിക്കുന്ന ആര്‍ക്കും പ്രയാസം തോന്നും.
മാധ്യമങ്ങളിലൂടെ വാര്‍ത്തയിലെ ‘ വാര്‍ത്താ പ്രാധാന്യം ‘ തിരിച്ചറിഞ്ഞ വി ഡി സതീശൻ അടക്കമുള്ളവര്‍ പാഞ്ഞെത്തി താല്‍ക്കാലിക ജീവനക്കരിയെ ആശ്വസിപ്പിക്കുന്ന ലൈവ് . ആകെ ജഗപൊക..!
രണ്ട് കാര്യങ്ങളാണ് മനോരമ ഇത് വഴി ലക്ഷ്യം വെച്ചത്.ഒന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളോട് വിഢിത്വം വിളമ്ബിയ ചാണ്ടി ഉമ്മനെ നൈസായി ഊരുക..!
രണ്ട് മലപ്പുറം തുവ്വൂരില്‍ യുവതിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ച് ഇട്ട യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ വാര്‍ത്ത മുക്കുക…!
ഇതില്‍ കൂടുതല്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കാം…!
‘ ഉമ്മൻ ചാണ്ടിയെ ‘ പുകഴ്ത്തിയ താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ച് വിട്ട കദനകഥയുടെ വാസ്തവം എന്താണ്..?
പരിശോധനയുടെ ഭാഗമായി മുൻ നിശ്ചയിച്ച പ്രകാരം ഡെപ്യുട്ടി ഡയറക്ടര്‍ എ എച്ച്,( കോട്ടയം ജില്ലാ വിജിലൻസ് ഓഫീസര്‍ )16.08.23 ല്‍ പരിയാരം വെറ്റിനറി പോളി ക്ലിനിക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതുപ്പള്ളി ഉപകേന്ദ്രം പരിശോധിച്ചു.മസ്റ്റര്‍ റോള്‍ പരിശോധിച്ചപ്പോള്‍ ക്വാഷ്യല്‍ പി ടി എസ് ആയി ജോലി ചെയ്യുന്ന ലിജി മോള്‍ സന്നിഹിത ആയിരുന്നില്ല.രേഖകള്‍ പരിശോധിച്ചപ്പോള്‍ 2023 ഫെബ്രുവരി 27 മുതല്‍ ആഗസ്റ്റ് 24 വരെ ഐശ്വര്യ കുടുംബശ്രി അംഗമായ ലിജി മോള്‍ കെ സി ആണ് നിയമിക്കപ്പെട്ടത്. എന്നാല്‍ പരിശോധനാ സമയത്ത് ലിജി മോള്‍ക്ക് പകരം കാണപ്പെട്ടത് സതിയമ്മ എന്നയാളേയും.ലിജി മോള്‍ക്ക് മുന്നേ ഈ സ്ഥാപനത്തില്‍ 2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2023 ഫെബ്രുവരി 26 വരെ ജോലി ചെയ്തിരുന്ന ആളാണ് സതിയമ്മ.അതായത് ലിജി മോള്‍ വരുന്നതിന് മുന്നേ വരെ.
ആറു മാസം ആണ് ഒരാളുടെ കാലാവധി. സതിയമ്മ ആറു മാസം ജോലി ചെയ്തു. കാലാവധി കഴിഞ്ഞപ്പോള്‍ സതിയമ്മയ്ക്ക് പകരം ലിജി മോളെ നിയമിച്ചു. അവരേയും നിയമിച്ചത് ആറു മാസത്തേയ്ക്ക് ആണ്.
1- പുതുപ്പള്ളി ഉപകേന്ദ്രത്തിലെ ക്വാഷ്യല്‍ പി ടി ജോലികള്‍ ചെയ്യാൻ അനുമതി നല്‍കിയിരിക്കുന്നത് ഐശ്വര്യ കുടുംബശ്രിയെ ആണ്. നിലവില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസിലും ഇതേ രീതിയിലാണ് ഇത്തരം ജോലികള്‍ ഏല്‍പ്പിക്കുന്നത്.
2- സ്ഥാപനം തങ്ങള്‍ക്ക് ഇന്ന പോസ്റ്റില്‍ ആളെ ആവശ്യമുണ്ടെന്ന് കുടുംബശ്രീ മിഷനെ അറിയിക്കുന്നു. അവര്‍ രജിസ്റ്റര്‍ ചെയ്ത കുടുംബശ്രീ യൂണിറ്റ് വഴി ആറു മാസം കാലാവധിയില്‍ ആ ഓഫീസുകളിലേയ്ക്ക് ജോലിയ്ക്കായി ആളെ നിയമിക്കുന്നു.
3- ഇവിടെ പുതുപ്പള്ളി ഉപകേന്ദ്രത്തില്‍ സതിയമ്മ എന്ന സ്ത്രീ ആറു മാസം ജോലി ചെയ്യുന്നു. അതിന് മുന്നേ മറ്റൊരാള്‍.ശേഷം ലിജി മോളെ നിയമിക്കുന്നു.
4- എന്നാല്‍ ലിജി മോള്‍ ജോലിക്ക് നേരിട്ട് ഹാജരാകാതെ സതിയമ്മയെ തന്നെ തുടര്‍ന്ന് ജോലി ചെയ്യാൻ ഏല്‍പ്പിക്കുന്നു. ശംബളവും നിയമന ഉത്തരവും ലിജിമോളുടേത്. ജോലി ചെയ്യുന്നത് സതിയമ്മ. ഇവിടെ ലിജി മോള്‍ ശംബളം വാങ്ങി സതിയമ്മയ്ക്ക് കൊടുക്കുന്നത് ആകാം. അവര്‍ക്ക് ആ ജോലി ചെയ്യാൻ താല്‍പര്യം ഇല്ലാഞ്ഞിട്ട്.
5- എന്നാല്‍ വിജിലൻസ് പരിശോധനയ്ക്ക് എത്തുമ്ബോള്‍ ലിജി മോളുടെ സ്ഥാനത്ത് കാണുന്നത് സതിയമ്മയെ. നിയമവിരുദ്ധമായി ജോലി ചെയ്യുന്നതിനാല്‍ അവരെ ഒഴിവാക്കാൻ സീനിയര്‍ വെറ്റിനറി സര്‍ജ്ജൻ ദീപുവിനോട് വിജിലൻസ് നിര്‍ദ്ദേശം നല്‍കുന്നു.
ഇതില്‍ എവിടെയാണ് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയതിന് സതിയമ്മയെ പിരിച്ച്് വിട്ടു എന്ന വാര്‍ത്തയുടെ പ്രസക്തി…?
വേണമെങ്കില്‍ ആള്‍ മാറാട്ടം എന്ന് തന്നെ പറയാം.ശമ്പളം വരുന്നത് ലിജിമോളുടെ പേരില്‍..നിയമന ഉത്തരവ് ലിജി മോളുടെ പേരില്‍…എന്നാല്‍ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയതിന് മനോരമ പിരിച്ച് വിട്ടു എന്ന് പറയുന്നത് സതിയമ്മയെ…!ഇല്ലാത്ത ആളെ എങ്ങനെ പിരിച്ച് വിടും എന്ന് പറയേണ്ടത് മനോരമ ആണ്..!!
പുതുപ്പള്ളി ഇലക്ഷൻ അഞ്ചാം തീയതി. ഇനിയങ്ങോട്ട് ഇതിനെക്കാള്‍ വലിയ കഥകള്‍ വരാൻ കിടക്കുന്നതേയുള്ളൂ. കാരണം ഈസി വാക്കോവര്‍ പ്രതീക്ഷിച്ച തങ്ങളുടെ മാനസപുത്രൻ വിയര്‍ക്കുന്നത് മനോരമ കാണുന്നുണ്ട്..!!