IndiaNEWS

ഭര്‍ത്താവിന്‍റെയും മകന്‍റെയും അറസ്റ്ററിഞ്ഞ് യുവതി ജീവനൊടുക്കി; പിന്നാലെ ഹൃദയാഘാതം മൂലം ഭര്‍ത്താവും മരിച്ചു

മൈസൂരു:ഭര്‍ത്താവിന്‍റെയും മകന്‍റെയും അറസ്റ്ററിഞ്ഞ് യുവതി ജീവനൊടുക്കിയതിന് പിന്നാലെ ഹൃദയാഘാതം മൂലം ഭര്‍ത്താവും മരിച്ചു.മൈസൂരു ജില്ലയിലെ മൻഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവതിിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഈ വിവരമറിഞ്ഞ് ഭര്‍ത്താവ് ഹൃദയാഘാതത്തില്‍ മരിക്കുകയായിരുന്നു.

മൈസൂറു വിദ്യാനഗര്‍ പരിസരത്ത് താമസിക്കുന്ന കെ.എൻ.സാമ്രാട്ടിനെയും(42)മകൻ തേജസിനേയും(18) വിദ്യാനഗറിലെ ബലരാജ് എന്നയാൾ കൊല്ലപ്പെട്ട കേസില്‍ മറ്റു പ്രതികളോടൊപ്പം നാലു ദിവസം മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്.ഇതേത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന സാമ്രാട്ടിന്റെ ഭാര്യ ഇന്ദ്രാണി(38) ജീവനൊടുക്കുകയായിരുന്നു.

Signature-ad

ഭാര്യയുടെ മരണം അറിഞ്ഞയുടൻ ഹൃദയാഘാതത്തെത്തുടര്‍ന്ന് ജയിലില്‍ കുഴഞ്ഞു വീണ സാമ്രാട്ടും മരിക്കുകയായിരുന്നു.

Back to top button
error: