CrimeNEWS

ഈരാറ്റുപേട്ടയിൽ അയൽവാസിയായ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ 51 കാരൻ അറസ്റ്റിൽ

ഈരാറ്റുപേട്ട: അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 51 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നെടുമൺ ഭാഗത്ത് സന്തോഷ് ഭവൻ വീട്ടില്‍ സന്തോഷ് കുമാർ (51) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. പ്ലാശനാല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഇയാൾ ഇന്നലെ വൈകിട്ട് 6:45 മണിയോടുകൂടി അയൽവാസിയായ യുവാവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രാത്രിയിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി,ഷാബുമോൻ ജോസഫ്, ഇക്ബാൽ പി. എ, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. സന്തോഷ് കുമാർ പത്തനംതിട്ട അടൂർ സ്റ്റേഷനിലെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

Back to top button
error: