ഇത് വ്യാജപ്രചാരണമാണെന്നും സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ എന്ന പേരിലുള്ള പ്രചാരണത്തിന് ഒപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സാമ്ബത്തിക തട്ടിപ്പിന് ഇരയാകുമെന്നും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്കുന്നു.
ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വ്യാജ വെബ്സൈറ്റിലേക്കാണ് പോകുക.തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടും. മൊബൈല്‍ നമ്ബര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ നല്‍കുന്നതോടെ, തട്ടിപ്പില്‍ വീഴാനുള്ള സാധ്യത കൂടുതലാണെന്നും സര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഇത്തരം ലിങ്കില്‍ അറിയാതെ ക്ലിക്ക് ചെയ്ത് പോയിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ പൊലീസിനെ വിവരം അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട്, ഇ-മെയില്‍ അക്കൗണ്ട് തുടങ്ങിയ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ് വേര്‍ഡ് ഉടന്‍ തന്നെ മാറ്റേണ്ടതാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.