Month: August 2023
-
India
ഫാസിസ്റ്റ് ബീജെപി ഡൌൺ മുദ്രാവാക്യം; ലോയ്‌സ് സോഫിയയെ കുറ്റവിമുക്തയാക്കി
മൂന്നര വർഷം മുമ്പ് കാനഡയിൽ PG ചെയ്തിരുന്ന സമയത്ത് അവധിക്ക് ഇന്ത്യയിൽ വന്നപ്പോൾ ലോയ്‌സ് സോഫിയ എന്ന യുവതി മാതാപിതാക്കൾക്കൊപ്പം ചെന്നൈയിൽ നിന്ന് തൂത്തുക്കൂടിയിലേക്കുള്ള വിമാന യാത്രക്ക് ശേഷം ഇറങ്ങുന്ന സമയത്ത് അതേ വിമാനത്തിൽ ഉണ്ടായിരുന്ന അന്നത്തെ തമിഴ്നാട് ബീജെപി പ്രസിഡന്റ് തമിളിശൈയെ കണ്ടപ്പോൾ ” ” ഫാസിസ്റ്റ് ബീജെപി ഡൌൺ” എന്ന് മുദ്രാവാക്യം വിളിച്ചു. പോലീസ് വന്ന് പിടിച്ച് സ്റ്റേഷനിൽ കൊണ്ടുപോയി, മാതാപിതാക്കളെ പുറത്തു നിർത്തി ഏഴ് മണിക്കൂർ ചോദ്യം ചെയ്തു.തുടർന്ന് അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം ലോയ്‌സ് ഏഴ് പോലീസുകാർക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ കേസ് കൊടുത്തു. മാർച്ച് മാസം ആ കേസിൽ വിധി വന്നു. പോലീസുകാർക്കെതിരെ ഡിസിപ്ലിനറി നടപടി എടുക്കാനും, 2 ലക്ഷം രൂപാ അവരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച് സോഫിയക്ക് കൊടുക്കാനും HRC ഉത്തരവിട്ടു. പോലീസ് എടുത്ത കേസിൽ കഴിഞ്ഞയാഴ്ച ഹൈക്കോടതി വിധി വന്നു. കേസ് തള്ളി. ഫാസിസ്റ്റ് ബീജെപി ഡൌൺ എന്ന് മുദ്രാവാക്യം…
Read More » -
Kerala
ഓണക്കാലത്ത് സന്ദര്‍ശിക്കേണ്ട കേരളത്തിലെ 5 ക്ഷേത്രങ്ങള്‍
കേരളത്തിന്റെ സാംസ്കാരിക ആഘോഷമാണ് ഓണം. ജാതിമതഭേദമന്യേ പൂക്കളമൊരുക്കിയും സദ്യവെച്ചും ഓരോ മലയാളിയും ഓണം കൊണ്ടാടുന്നു. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന ഓണച്ചൊല്ലില്‍ തന്നെയുണ്ട് കേരളം ഓണത്തിന് നല്കിയിരുന്ന പ്രാധാന്യം. അത്തം മുതല്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തിന് നാട്ടിലെത്താൻ കൊതിക്കാത്ത ഒരു മലയാളി പോലും കാണില്ല. സാംസ്കാരിക ആഘോഷങ്ങളോടൊപ്പം തന്നെ ഓണത്തിന് വിശ്വാസങ്ങള്‍ക്കും പ്രാധാന്യമേറെയുണ്ട്. ഓണക്കാലം ഓരോ ക്ഷേത്രത്തിലും പ്രത്യേക പൂജകളും ചടങ്ങുകളും സദ്യയും ഒരുക്കാറുണ്ട്. കാലങ്ങളായി പിന്തുടര്‍ന്നു വരുന്ന ഓണാചാരങ്ങള്‍ ഉള്ള ക്ഷേത്രങ്ങളും നിരവധിയുണ്ട്. ഇതാ ഈ ഓണത്തിന്‍റെ പുണ്യത്തിനായി സന്ദര്‍ശിക്കേണ്ട കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം. 1. ഗുരുവായൂര്‍ ക്ഷേത്രം ഓണക്കാലത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ഗുരുവായൂര്‍ ക്ഷേത്രം. ശ്രീകൃഷ്ണനെ ഗുരുവായൂരപ്പനായി ആരാധിക്കുന്ന ഇവിടെ ഓണക്കാലം വളരെ പ്രാധാന്യമുള്ള സമയം കൂടിയാണ്. തൃപ്പുത്തരി, ഇല്ലംനിറ, പുത്തരിപ്പായസം, ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, പ്രസാദ ഊട്ട് എന്നിങ്ങനെ നിരവധി ചടങ്ങുകളും പരിപാടികളും ഓണത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കും.…
Read More » -
Kerala
മുണ്ടക്കയം കംഫർട്ട് സ്റ്റേഷനുള്ളിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം
മുണ്ടക്കയം: മുണ്ടക്കയം കംഫർട്ട് സ്റ്റേഷനുള്ളിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടുകൂടിയായിരുന്നു മടുക്ക പാറമട സ്വദേശിയായ യുവാവ് ശുചിമുറിക്കുള്ളിൽ ബക്കറ്റ് കമഴ്ത്തിവെച്ച് കയറി ജനലിൽ കയർകെട്ടി തൂങ്ങിയത്. ഇവിടുത്തെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് ഇയാളെ രക്ഷപ്പെടുത്തിയത് മുറിക്കുള്ളിൽ നിന്നും ശബ്ദം കേട്ട് ഇവർ കതക് ചവിട്ടി പൊളിച്ചു കയറിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രാവിലെ ഇയാൾ ടൗണിൽ വെച്ച് വീണു പരിക്ക് പറ്റിയിരുന്നു ഈ മുറിവുകളുമായാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ജീവനക്കാർ അറിയിച്ചതനുസരിച്ച് മുണ്ടക്കയം പോലീസെത്തി ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
Kerala
അപ്രതീക്ഷിത വരള്‍ച്ചയില്‍ പകച്ച് റാന്നി
റാന്നി: 2018,19-ലെ ആഗസ്റ്റ് മാസം റാന്നിക്കാർ ഒരിക്കലും മറക്കില്ല.റാന്നിയെ മുച്ചൂടും മുടിച്ച വെള്ളപ്പൊക്കമായിരുന്നു ആ വർഷങ്ങളിലെ ആഗസ്റ്റ് മാസത്തിൽ ഉണ്ടായത്.എന്നാൽ ഇന്ന് നേരെ വിപരീതമാണ് റാന്നിയുടെ അവസ്ഥ. അപ്രതീക്ഷിത വരള്‍ച്ചയില്‍ പകച്ചു നിൽക്കുകയാണ് റാന്നിക്കാർ. പമ്ബാനദിയില്‍ ജലനിരപ്പു താഴുന്നതില്‍ ജനങ്ങൾക്കൊപ്പം ആശങ്കപ്പെട്ട് ജല അതോറിറ്റിയും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജലദൗര്‍ലലഭ്യത്തിനു സാധ്യതയുള്ളതിനാല്‍ വെള്ളം ശേഖരിച്ചുവച്ച് ഉപയോഗിക്കണമെന്നും പരമാവധി ഉപയോഗം കുറയ്ക്കണമെന്നുമാണ് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ മുന്നറിയിപ്പ്. പമ്ബാനദിയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന വെച്ചൂച്ചിറ, പെരുനാട്, വടശേരിക്കര, അടിച്ചിപ്പുഴ, ഐത്തല, റാന്നി മേജര്‍, അങ്ങാടി എന്നീ പദ്ധതികളിലാണ് ജലദൗര്‍ലഭ്യത്തിനാൽ പ്രതിസന്ധിയിലായിരിക്കുന്നത്. ആഗസ്റ്റ് മാസത്തിൽ നിറഞ്ഞൊഴുകേണ്ട പമ്ബാനദിയില്‍ ജലവിതാനം ഇന്ന് തീര്‍ത്തും കുറവാണ്.ഇടവപ്പാതിയിലും കര്‌ക്കടകത്തിലും ഇവിടെ കാര്യമായ മഴ ലഭിച്ചില്ല. ചിങ്ങം പിറന്ന് 10 ദിവസമായിട്ടും മഴയുടെ ലക്ഷണം പോലും കാണാനില്ലാത്ത അവസ്ഥ. കടുത്ത ചൂടില്‍ ഉരുകുകയാണ് മലയോരം. രാവിലെ മുതല്‍ വൈകും വരെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 33 ഡിഗ്രി വരെയാണ് ചൂട്…
Read More » -
Kerala
യേശുദാസ് ഒരു ശബ്ദമാണ്; അങ്ങനെയൊരു മനുഷ്യനില്ല !
റേഡിയോയിലെ ചലച്ചിത്രഗാന പരിപാടികളിലൂടെയും ഉയരമുള്ള മരങ്ങളിലും മുളങ്കമ്പുകളിലും വലിച്ചു കെട്ടിയ കോളാമ്പികളിലൂടെയും കാറ്റിൽ ഒഴുകിയെത്തുന്ന ഒരു ശബ്ദം മാത്രമായിരുന്നു കുട്ടിക്കാലത്ത് എനിക്ക് യേശുദാസ്.നാട്ടിലേ ഏറ്റവും ഉയർന്ന പ്രദേശമായ കാപ്പക്കുന്നിന്റെ മുകളിൽ കയറി നിന്നാൽ അങ്ങ് ദൂരെ ചെമ്പ്ര പീക്കിൽ തട്ടി ചിന്നിച്ചിതറി വരുന്ന യേശുദാസിനെ കേൾക്കാം: സുഖമെവിടെ ദുഖമെവിടെ, സ്വർഗപുത്രീ നവരാത്രീ, മദം പൊട്ടി ചിരിക്കുന്ന മാനം… ചുണ്ടേൽ റോമൻ കാത്തലിക് എൽ പി സ്കൂളിലെക്കുള്ള രണ്ടു മൈൽ ദൂരം താണ്ടുന്നതിനിടെ മുതിർന്ന ക്ലാസിൽ പഠിക്കുന്ന അയൽക്കാരൻ കൂടിയായ ശ്രീനിവാസനിൽ നിന്നാണ് ആ സത്യം ഞാൻ ആദ്യമായി അറിഞ്ഞത്: യേശുദാസ് ഒരു ശബ്ദമാണ്. അങ്ങനെയൊരു മനുഷ്യനില്ല. മാന്ത്രികനായ മാൻഡ്രേക്കിന്റെ കഥയിലെ വില്ലൻ കഥാപാത്രമായ ക്ലേക്യാമലിനെ പോലെ ഞൊടിയിടയിൽ വേഷം മാറി ഏതു രൂപത്തിലും വരും അത് — കാറ്റായി, മഴയായി, തവളയായി, പൂച്ചയായി …. ആയിടക്കൊരിക്കൽ കല്പറ്റയിൽ നടക്കേണ്ടിയിരുന്ന ഒരു ഗാനമേളക്ക് യേശുദാസ് രാവേറെ വൈകിയിട്ടും എത്തിച്ചേർന്നില്ല എന്നു കൂടി കേട്ടപ്പോൾ…
Read More » -
Kerala
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഡിഎൻഎ പരിശോധനയിൽ 61 കാരൻ അറസ്റ്റിൽ
കൊല്ലം: കിളിക്കൊല്ലൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍.ചാത്തിനാംകുളം സ്വദേശിയായ വിജയൻ (61) ആണ് പിടിയിലായത്. നാല് മാസം മുമ്ബായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.പെണ്‍കുട്ടിയുടെ വീടുമായുള്ള പരിചയം മുതലെടുത്ത് പ്രതി നാലുമാസംമുമ്ബ് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി ബലംപ്രയോഗിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. പ്രതിയെ പേടിച്ച് യുവതി ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. യുവതിയുടെ പരാതിയില്‍ ചോദ്യം ചെയ്തെങ്കിലും പ്രതി വിജയൻ കുറ്റം നിഷേധിച്ചു. പിന്നീട് ഡിഎന്‍എ പരിശോധന നടത്തിയാണ് വിജയന്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചത്. കിളികൊല്ലൂര്‍ സ്റ്റേഷൻ ഇൻസ്പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Read More » -
Kerala
ഓണത്തിനോടനുബന്ധിച്ച് മൂന്നു ദിവസം സംസ്ഥാനത്ത് മദ്യക്കടകൾ അടഞ്ഞു കിടക്കും; പത്തനംതിട്ടയിൽ നാല് ദിവസം അവധി
തിരുവനന്തപുരം:ഓണത്തിനോടനുബന്ധിച്ച് മൂന്നു ദിവസം സംസ്ഥാനത്ത് മദ്യക്കടകൾ അടഞ്ഞു കിടക്കും.ആഗസ്റ്റ് 29, 31,സെപ്തംബർ 1 തീയതികളിലാണ് സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടുന്നത്. ആഗസ്റ്റിൽ തിരുവോണം, ചതയം ദിനങ്ങളിലാണ് മദ്യശാലകൾക്ക് അവധി.സെപ്തംബർ ഒന്നിന് സാധാരണയുള്ള ഒന്നാം തീയതികളിലെ അവധിയും.പത്തനംതിട്ടയിൽ ആറൻമുള ഉത്രട്ടാതി വള്ളംകളിയോടനുബന്ധിച്ച് സെപ്റ്റംബർ 2-ന് മദ്യക്കടകൾക്ക് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തുടര്‍ച്ചയായി അഞ്ച് ദിവസമാണ് അവധി.ഞായറാഴ്ച തുടങ്ങുന്ന അവധി വ്യാഴാഴ്ച വരെ തുടരും. 27, 28, 29, 30, 31 തീയതികളിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കുന്നത്.
Read More » -
Kerala
പുതുപ്പള്ളി മണ്ഡലത്തില്‍ ബിജെപി സഹായിക്കും;ജെയ്ക്ക് ജയിക്കും
കോട്ടയം: നിലവിലെ സാഹചര്യത്തിൽ ഒറ്റയ്ക്ക് പുതുപ്പള്ളി മണ്ഡലത്തിൽ വിജയിക്കാൻ സാധിക്കില്ലെങ്കിലും ആര് ജയിക്കുമെന്ന് തീരുമാനിക്കാൻ തക്ക ശക്തിയുള്ള ഒരു പാർട്ടിയാണ് ബിജെപി.മുപ്പത്തയ്യായിരത്തിലേറെ ഉറപ്പ് വോട്ടുകളാണ് അവർക്ക് മണ്ഡലത്തിലുള്ളത്.എന്നാൽ സാധാരണ രീതിയിൽ പെട്ടിയിൽ വീഴുന്നത് ഇരുപതിനായിരത്തിൽ താഴെയും. കൃത്യമായി ബിജെപിക്ക് മണ്ഡലത്തില്‍ മുപ്പത്തയ്യായിരം വോട്ടുകളുണ്ട്. കൂടാതെ അനുഭാവികളുമുണ്ട്.എന്നിരിക്കെയും ഒരിക്കൽ പോലും കാല്‍ലക്ഷത്തില്‍ പരം വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി പെട്ടിയിലാക്കിയിട്ടില്ലെന്നതാണ് വസ്തുത.2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ജോര്‍ജ് കുര്യൻ പതിനാറായിരത്തോളം വോട്ടുകള്‍ സ്വന്തമാക്കിയെങ്കില്‍ 2021ല്‍ ബിജെപി വോട്ടുകള്‍ ഏറെയും എവിടേക്കോ ഒഴുകിപ്പോയി. ശബരിമലയും സഹസ്രനാമജപവും സ്ത്രീപ്രവേശനവും ഉള്‍പ്പെടെ ബിജെപി തരംഗമായി മാറിയ ആ തിരഞ്ഞെടുപ്പിൽ ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന എൻ ഹരി നേടിയത് കേവലം പന്തീരായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രം ! ഇത്തവണ പുതുപ്പള്ളിയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പാര്‍ട്ടിയുടെ നിലവിലെ ജില്ലാ പ്രസിഡന്റ് ലിജിൻ ലാലാണ്. അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്ബാടി, പുതുപ്പള്ളി, വാകത്താനം ഗ്രാമപഞ്ചായത്തുകളാണ് പുതുപ്പള്ളി നിയോജകമണ്ഡലം പരിധിയിലുള്ളത്. ഇതില്‍…
Read More » -
Food
സാമ്പാറ് നന്നായാൽ സദ്യയും നന്നാകും
രുചികരമായ സാമ്പാർ ഉണ്ടെങ്കിലെ സദ്യ പൂർണ്ണമാകൂ. ഒരുപാട് പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ സമ്പൂർണ വിഭവമാണു സാമ്പാർ. സാമ്പാർ പൊടിക്ക് ആവശ്യമായ ചേരുവകൾ •വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ •കായം – 4 ചെറിയ കഷണങ്ങൾ •ഉലുവ – 1 ടേബിൾസ്പൂൺ •ഉഴുന്ന് – 1 ടേബിൾസ്പൂൺ •ജീരകം – 1 ടേബിൾസ്പൂൺ •ഉണക്കല്ലരി – 2 ടേബിൾസ്പൂൺ •മല്ലി – 1 ഗ്ലാസ് (100 ഗ്രാം) •കടലപ്പരിപ്പ് – 1/2 ഗ്ലാസ് (50 ഗ്രാം) •ഉണക്ക മുളക് – 1 ഗ്ലാസ് (60 ഗ്രാം) •കറിവേപ്പില – 2 പിടി ആവശ്യമായ ചേരുവകൾ •സാമ്പാർ പരിപ്പ് – 3/4 കപ്പ് (75 ഗ്രാം) •മത്തങ്ങ – 9 ചെറിയ കഷണങ്ങൾ (35 ഗ്രാം) •ഉരുളക്കിഴങ്ങ് – 1 ചെറുത് (35 ഗ്രാം) •പച്ചമുളക് – 4 •ചുവന്ന മുളക് – 1 •മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ •വെളിച്ചെണ്ണ – 1 ടീസ്പൂൺ…
Read More » -
India
ഇത് ആരുടെ ഇന്ത്യ ???
“ഓരോ ശിശു രോദനത്തിലും കേൾപ്പൂ ഞാൻ ഒരു കോടി ഈശ്വര വിലാപം” വി മധുസൂദനൻ നായരുടെ വരികളാണ്…. ഉത്തര്‍പ്രദേശില്‍, വെറുപ്പിന്റെയും അന്യമത വിദ്വേഷത്തിന്റെയും വ്യാപാരികള്‍ പശുവിന് കൊടുക്കുന്ന പരിഗണന പോലും മനുഷ്യര്‍ക്കില്ല….. ഇത് ആരുടെ ഇന്ത്യ ??? എഴുവയസുള്ള ഒരു ഒരു കുഞ്ഞിനെ ക്‌ളാസ് മുറിയില്‍ എഴുന്നേല്പിച്ഛ് നിര്‍ത്തുക.എന്നിട്ട് ഓരോരുത്തരായി വന്ന് ശക്തമായി അവന്റെ കുഞ്ഞുമുഖത്ത് അടിക്കാൻ പറയുക. കൂട്ടുകാരനെ അടിക്കുമ്ബോള്‍ മനസുനൊന്ത പാവം കുഞ്ഞുങ്ങളെ ശകാരിച്ചു ഭയപ്പെടുത്തുക. സകല അന്തസും തകര്‍ന്ന്, ജീവിതം തന്നെ തീര്‍ന്നുപോയ ശൂന്യതയില്‍ അവൻ നീറിനില്‍ക്കുന്നത് കണ്ട് അനന്ദിക്കുക അവനൊരു കുറ്റവും ചെയ്തിരുന്നില്ല. പക്ഷെ മുസ്‌ലിമായിരുന്നു. ഞാനെല്ലാ മുസ്‌ലിം കുട്ടികളെയും ശിക്ഷിക്കാറുണ്ട് എന്ന് അഭിമാനത്തോടെ പറയുന്ന ഉത്തര്‍പ്രദേശിലെ ആ അധ്യാപിക കുഞ്ഞുങ്ങളെ പോലും വെറുക്കാനും തീര്‍ക്കാനും പഠിപ്പിക്കുന്ന ഈ പ്രത്യയശാസ്ത്രത്തെയാണ് ദേശസ്നേഹത്തിന്റെ പുതപ്പിട്ട് സ്നേഹിക്കുന്നത്. !!
Read More »