NEWSWorld

തിരുവാതിരയും, വടംവലിയും, ഓണപ്പാട്ടും പിന്നെ ഓണസദ്യയും , കുവൈറ്റ് മലയാളി കുടുംബക്കൂട്ടം ഓണമാഘോഷിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളികൾ കൂട്ടമായി താമസിക്കുന്ന അബ്ബാസിയായിൽ പ്രവാസഗീതം വാട്സ്ആപ്പ് കുടുംബക്കൂട്ടം ഓണമാഘോഷിച്ചു. പത്ത് കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ മുതിർന്നവരുടെ ഓണാശംസകൾശേഷം കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. സദ്യക്ക് ശേഷം മിട്ടായി പെറുക്കൽ, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വടംവലി മത്സരം തുടങ്ങിയവ ഉണ്ടായിരുന്നു. മുതിർന്ന അംഗങ്ങളുടെ ചെണ്ടമേളത്തിന്റ അകമ്പടിയിൽ കുട്ടികൾ നടത്തിയ പുലിക്കളിയും, പുരുഷൻമാരുടെയും സ്ത്രീകളുടെയും തിരുവാതിരയുമായിരുന്നു പ്രധാന ആകർഷണം. ഇതെല്ലാം ഒരു വീഡിയോ പാട്ടിൽ കോർത്തിണക്കുകയും ചെയ്‌തു. മാവേലി നാട് വാണീടും കാലം എന്ന പാട്ടിന്റെ ഈണത്തിനൊത്ത് ഗ്രൂപ്പിലെ അംഗം സുനിൽ കെ ചെറിയാനാണ് പാട്ട് എഴുതിയത്. ഗ്രൂപ്പിലെ അംഗങ്ങൾ എല്ലാവരും പാടി.

അബ്ബാസിയ ഹൈഡൈൻ ഹോളിൽ ആയിരുന്നു പരിപാടി.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: