IndiaNEWS

സംസ്ഥാനങ്ങളുടെ സാമ്ബത്തിക ഭദ്രത;കേരളത്തിന്റെ സ്ഥാനം പിന്‍നിരയില്‍ 

ന്യൂഡൽഹി:രാജ്യത്തെ മുന്‍നിരയിലുള്ള 17 സംസ്ഥാനങ്ങളുടെ സാമ്ബത്തിക ഭദ്രത വിലയിരുത്തി മുഖ്യ സാമ്ബത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ദാസ് തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ സ്ഥാനം പിന്‍നിരയില്‍.അതേസമയം ഏറ്റവും പിന്നിലുള്ളത് ബംഗാൾ, പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്.

റിപ്പോര്‍ട്ടിൽ മഹാരാഷ്ട്രയ്ക്കാണ് ഒന്നാംസ്ഥാനം. ഛത്തീസ്ഗഡ് രണ്ടാമതും ഒഡീഷ മൂന്നാമതുമാണ്. തെലങ്കാന, ജാര്‍ഖണ്ഡ് എന്നിവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.ധനക്കമ്മി, സംസ്ഥാന നികുതി വരുമാനം, സംസ്ഥാനങ്ങളുടെ കടം, സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയായിരുന്നു സര്‍വേ.

പഞ്ചാബ്, ബംഗാള്‍, ഉത്തർപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവയുടെ സാമ്ബത്തിക സ്ഥിതി നിരാശപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന കടബാദ്ധ്യതയാണ് ഇവയുടെ പ്രധാന പ്രതിസന്ധി.2004 മുതലുള്ള കണക്കെടുത്താല്‍ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവ ഏറ്റവും പിന്‍നിരയില്‍ തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Back to top button
error: