FeatureNEWS

നിങ്ങളുടെ പേരിൽ എത്ര സിംകാർഡ് ഉണ്ടെന്ന് പരിശോധിക്കാം; ബ്ലോക്ക് ആക്കാം

ഡിജിറ്റൽ ഇടപാടുകള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത്  പണം തട്ടിയെടുക്കാന്‍ പുതുവഴികള്‍ തേടുകയാണ് തട്ടിപ്പുകാര്‍.അതിനാല്‍ ഏറെ ജാഗ്രത വേണ്ട കാലമാണിത്. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ഉപയോക്താവ് അറിയാതെ തട്ടിപ്പുകാര്‍ സിം കാര്‍ഡുകള്‍ സ്വന്തമാക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിലവിലെ നിയമം അനുസരിച്ച്‌ ഒരു ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ ഒരാള്‍ക്ക് ഒന്‍പത് സിം കാര്‍ഡ് വരെ എടുക്കാം. വലിയ കുടുംബങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വ്യവസ്ഥ കൊണ്ടുവന്നത്. എന്നാല്‍ ഇത് തട്ടിപ്പിനുള്ള അവസരമാക്കി മാറ്റുന്നവരും ചുറ്റിലുമുണ്ട്. ഇത്തരം ദുരുപയോഗം തടയുന്നതിന് സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Signature-ad

tafcop.dgtelecom.gov.in (Sanchar Sathi)ല്‍ ലോഗിന്‍ ചെയ്ത് ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡ് ഉണ്ടെന്ന് പരിശോധിക്കാവുന്നതാണ്. മോഷണം പോയ, നഷ്ടപ്പെട്ട് പോയ മൊബൈല്‍ ഫോണിലെ സിം ബ്ലോക്ക് ചെയ്യുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

Back to top button
error: