KeralaNEWS

മകൾ സിയയുടെ വിവാഹത്തിന് ആട്ടവും പാട്ടുമായി തകര്‍ത്താഘോഷിച്ച് നടന്‍ ലാലു അലക്സ്

   മകളുടെ വിവാഹത്തിന് ആട്ടവും പാട്ടുമായി തകര്‍ത്താഘോഷിച്ച് നടന്‍ ലാലു അലക്സ്. ലാലു അലക്‌സിന്റെ മകള്‍ സിയയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ടോബിയാണ് വരന്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങുകള്‍ ക്നാനായ  മതാചാരപ്രകാരമുള്ള  നട വിളിയുമൊക്കെയായി ആഘോഷപൂർവ്വം  തന്നെയാണ് നടന്നത്.

വിവാഹശേഷം ചെറുക്കനും പെണ്ണും പള്ളിയില്‍ നിന്നിറങ്ങി ഓഡിറ്റോറിയത്തിലേക്ക് പോകുന്നതിനിടെയുള്ള ചടങ്ങാണ് നടവിളി. വധൂവരന്മാരെ മധ്യത്തിൽ നിർത്തി മാതൃസഹോദരന്മാരുടെ നേതൃത്വത്തിൽ ‘നട നടായെ നട’ എന്ന് ആർപ്പുവിളിക്കുന്ന ആചാരമാണിത്.

Signature-ad

ബെറ്റിയാണ് ലാലുവിന്റെ ഭാര്യ. ആണ്‍മക്കളായ ബെന്‍, സെന്‍ എന്നിവർക്കൊപ്പം സിയ എന്ന മകളുമാണ് താരത്തിനുള്ളത്.
1986ലായിരുന്നു ലാലു അലക്സിന്റെ വിവാഹം. ഒരു മകളെ നഷ്ടപ്പെട്ട കദനകഥയും താരം മുന്‍പ് പങ്കുവച്ചിട്ടുണ്ട്. ആദ്യത്തെ മകള്‍ പത്തു മാസമേ ജീവിച്ചുള്ളൂ. അവളുടെ മുഖം മനസ്സില്‍ നീറ്റലാണ് എന്നും ലാലു അലക്സ് മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ജീവിച്ചിരുന്നുവെങ്കില്‍ മകള്‍ക്ക് മുപ്പതു വയസ്സ് പ്രായം കഴിഞ്ഞേനെ എന്നും താരം പറഞ്ഞിട്ടുണ്ട്.
ജീവിതത്തില്‍ തനിക്കു നേരിട്ട പ്രതിസന്ധി ഘട്ടത്തിലൊക്കെ ശക്തമായ പിന്തുണയുമായി ഭാര്യ കൂടെയുണ്ടായിരുന്നു. സിനിമ ഇല്ലാതിരുന്ന കാലത്തും പൂര്‍ണപിന്തുണയോടെ ഭാര്യ ബെറ്റിയാണ് തനിക്കൊപ്പം നിന്നതെന്നും ലാലു അലക്സ് പറഞ്ഞിട്ടുണ്ട്.

വില്ലനായും സഹനടനായും ഹാസ്യ താരമായും സ്വഭാവ നടനായുമൊക്കെ  ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്ന അഭിനേതാവാണ് ലാലു അലക്സ്. 45 വർഷമായി സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന ലാലു അലക്സ് 250 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ‘ബ്രോ ഡാഡി’യിലൂടെയാണ് ലാലു അലക്സ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ‘മഹാവീര്യർ’ പോലുള്ള ചിത്രങ്ങളിലെ ലാലു അലക്സിന്റെ പ്രകടനം സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.

Back to top button
error: